തിരുവനന്തപുരം: പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷയിൽ തട്ടിപ്പ് നടത്തിയ കോൺസ്റ്റബിൾ ഗോകുലിന് വേണ്ടി കൃത്രിമ രേഖ തയാറാക്കാൻ സഹായിച്ച മൂന്ന് പൊലീസുകാർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. എസ്.എ.പി ക്യാമ്പിലെ സിവിൽ പൊലീസ് ഒാഫിസർമാരായ ടി.എസ്. രതീഷ്, എബിൻ പ്രസാദ്, ലാലു രാജ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
പരീക് ഷതട്ടിപ്പ് നടത്തി റാങ്ക് ലിസ്റ്റിൽ ഇടം നേടിയ നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നിവർക്ക് യൂനിവേഴ്സിറ്റി കോളജിന ടുത്തുള്ള കെട്ടിടത്തിൽനിന്ന് മൊബൈൽ േഫാൺ വഴി ഉത്തരങ്ങൾ ലഭ്യമാക്കിയ എസ്.എ.പി ക്യാമ്പിലെ പൊലീസുകാരൻ ഗോകുലി െൻറ സുഹൃത്തുക്കളാണിവർ.യൂനിവേഴ്സിറ്റി കോളജ് കാമ്പസിൽ പരീക്ഷ നടക്കുന്ന സമയത്തും ഉത്തരം അയച്ചുകൊടുത്ത സമയത്തും ഗോകുൽ പേരൂർക്കട എസ്.എ.പി ക്യാമ്പിലെ ഓഫിസിൽ ജോലിയിലാണെന്ന് കൃത്രിമ രേഖ ചമച്ചതിനാണ് ഇവർ മൂന്നുപേർക്കെതിരെയും കേസെടുത്തത്. ഗോകുലിനെ ഇൗ കേസിലും പ്രതിചേർത്തിട്ടുണ്ട്.
അന്വേഷണത്തിനിടെയാണ് കൃത്രിമരേഖകൾ തയാറാക്കിയതായി കണ്ടെത്തിയത്. പി.എസ്.സി പരീക്ഷകേസ് മൂന്നുപേരിൽ മാത്രമായി അവസാനിപ്പിച്ചിട്ടില്ലെന്നും തുടർദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും ക്രൈംബ്രാഞ്ച് അധികൃതർ പറഞ്ഞു. ലിസ്റ്റിൽ ഉൾപ്പെട്ട കുറ്റാരോപിതർ ഒഴികെയുള്ളവർക്ക് നിയമനം നൽകുന്നതിൽ എതിരല്ലെന്ന് അറിയിച്ചെങ്കിലും കൂടുതൽ കുറ്റക്കാരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. എന്നാൽ കേസിൽ ആറ് പ്രതികളിൽ കൂടുതൽ പേരെ ഉൾപ്പെടുത്താൻ ഇതുവരെ ക്രൈംബ്രാഞ്ചിന് സാധിച്ചിട്ടില്ലെന്നതാണ് വസ്തുത.
പ്രവീണിനെ ൈക്രംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു
തിരുവനന്തപുരം: പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷ ക്രമക്കേട് കേസിലെ ആറാംപ്രതി പി.കെ. പ്രവീണിനെ അഞ്ചുദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടുനൽകി. മൂന്നാംപ്രതി നസീമിന് ഉത്തരങ്ങൾ കൈമാറിയത് പ്രവീണായിരുന്നു. ഇതിനായി പ്രതി ഉപയോഗിച്ച ഇലക്േട്രാണിക് ഉപകരണം കണ്ടെത്തണമെന്നും പ്രതിക്ക് ഇതിനായി സഹായം ലഭിച്ചത് കോട്ടയം ജില്ലയിൽ നിന്നാണെന്നും അതുകൊണ്ട് വിശദമായി അന്വേഷിക്കാൻ അഞ്ചുദിവസം വേണമെന്നുമുള്ള ക്രൈംബ്രാഞ്ച് ആവശ്യം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.
കേസിലെ ആറാം പ്രതിയായ പ്രവീൺ കഴിഞ്ഞ ദിവസം കോടതിയിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. കുറ്റപത്രം സമർപ്പിക്കാൻ വൈകിയത് കാരണം മുൻ എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്തിനും നസീമിനും കഴിഞ്ഞദിവസം കോടതി ജാമ്യം നൽകിയിരുന്നു. 2018 ജൂലൈ 22ന് പി.എസ്.സി നടത്തിയ കോൺസ്റ്റബിൾ പരീക്ഷയിൽ പ്രതികൾ എസ്.എം.എസ് മുഖേന ലഭിച്ച ഉത്തരങ്ങൾ പകർത്തി എഴുതിയാണ് ഒന്ന്, രണ്ട്, 28 എന്നീ റാങ്കുകൾ കരസ്ഥമാക്കിയതെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.