തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസ് അന്വേഷണം ക്ര ൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. കേസിൽ ആറ് പ്രതികൾ മാത്രമാണുള്ളതെന്നും വ്യാപക ചോദ ്യപേപ്പർ ചോർന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണിത്. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജ െ. തച്ചങ്കരിക്ക് അന്വേഷണ ഉേദ്യാഗസ്ഥനായ എസ്.പി ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകി. എത്രയും വേഗം കുറ്റപത്രം സമർപ്പിക്കും.
യൂനിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിൽ എസ്.എഫ്.െഎ ഭാരവാഹികളായിരുന്ന നസീമും ശിവരഞ്ജിത്തും അറസ്റ്റിലായതോടെയാ ണ് തട്ടിപ്പ് പുറത്തുവന്നത്. പി.എസ്.സി വിജിലൻസിെൻറ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. അന്വേഷണത്തിൽ പരിമിതിയുണ്ടെന്ന് പി.എസ്.സി ഡി.ജി.പിക്ക് പരാതി നൽകിയതിനെതുടർന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
കഴിഞ്ഞവർഷം ജൂലൈയിൽ നടത്തിയ കോൺസ്റ്റബിൾ പരീക്ഷയിൽ എസ്.എഫ്.െഎ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവർ ഒന്ന്, രണ്ട്, 28 റാങ്കുകൾ നേടിയത് കോപ്പിയടിച്ചാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. നിസാമിെൻറ സുഹൃത്ത് പ്രവീണാണ് ചോദ്യം ലഭ്യമാക്കിയത്. പൊലീസ് കോൺസ്റ്റബിളായ ഗോകുലും സഫീറും എസ്.എം.എസായി ഉത്തരങ്ങൾ നൽകി. സ്മാർട്ട്വാച്ചുകളും മൊബൈലുകളും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പിനുപയോഗിച്ച ഉപകരണങ്ങൾ കണ്ടെത്താനായില്ല.
രണ്ട് മാസത്തിലേറെയായിട്ടും ആറ് പ്രതികളിൽ കൂടുതൽ പേരെ കേസിൽ ഉൾപ്പെടുത്താനും സാധിച്ചിട്ടില്ല. പ്രതികളുടെ വീടുകളിൽനിന്ന് മൊബൈലുകൾ പിടികൂടിയതൊഴിച്ചാൽ സ്മാർട്ട്വാച്ചുകൾ ഉൾപ്പെടെ നശിപ്പിക്കപ്പെെട്ടന്നാണ് പ്രതികളുടെ മൊഴി. പ്രതികൾ അയച്ച എസ്.എം.എസുകൾ ഹൈടെക് സെൽ സഹായത്തോടെ വീണ്ടെടുക്കാനായത് മാത്രമാണ് ക്രൈംബ്രാഞ്ചിെൻറ പിടിവള്ളി.
ഉത്തരംകിട്ടാത്ത ചോദ്യങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.