പി.എസ്.സി പരീക്ഷതട്ടിപ്പ്: അന്വേഷണം അവസാനിപ്പിക്കുന്നു
text_fieldsതിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസ് അന്വേഷണം ക്ര ൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. കേസിൽ ആറ് പ്രതികൾ മാത്രമാണുള്ളതെന്നും വ്യാപക ചോദ ്യപേപ്പർ ചോർന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണിത്. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജ െ. തച്ചങ്കരിക്ക് അന്വേഷണ ഉേദ്യാഗസ്ഥനായ എസ്.പി ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകി. എത്രയും വേഗം കുറ്റപത്രം സമർപ്പിക്കും.
യൂനിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിൽ എസ്.എഫ്.െഎ ഭാരവാഹികളായിരുന്ന നസീമും ശിവരഞ്ജിത്തും അറസ്റ്റിലായതോടെയാ ണ് തട്ടിപ്പ് പുറത്തുവന്നത്. പി.എസ്.സി വിജിലൻസിെൻറ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. അന്വേഷണത്തിൽ പരിമിതിയുണ്ടെന്ന് പി.എസ്.സി ഡി.ജി.പിക്ക് പരാതി നൽകിയതിനെതുടർന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
കഴിഞ്ഞവർഷം ജൂലൈയിൽ നടത്തിയ കോൺസ്റ്റബിൾ പരീക്ഷയിൽ എസ്.എഫ്.െഎ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവർ ഒന്ന്, രണ്ട്, 28 റാങ്കുകൾ നേടിയത് കോപ്പിയടിച്ചാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. നിസാമിെൻറ സുഹൃത്ത് പ്രവീണാണ് ചോദ്യം ലഭ്യമാക്കിയത്. പൊലീസ് കോൺസ്റ്റബിളായ ഗോകുലും സഫീറും എസ്.എം.എസായി ഉത്തരങ്ങൾ നൽകി. സ്മാർട്ട്വാച്ചുകളും മൊബൈലുകളും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പിനുപയോഗിച്ച ഉപകരണങ്ങൾ കണ്ടെത്താനായില്ല.
രണ്ട് മാസത്തിലേറെയായിട്ടും ആറ് പ്രതികളിൽ കൂടുതൽ പേരെ കേസിൽ ഉൾപ്പെടുത്താനും സാധിച്ചിട്ടില്ല. പ്രതികളുടെ വീടുകളിൽനിന്ന് മൊബൈലുകൾ പിടികൂടിയതൊഴിച്ചാൽ സ്മാർട്ട്വാച്ചുകൾ ഉൾപ്പെടെ നശിപ്പിക്കപ്പെെട്ടന്നാണ് പ്രതികളുടെ മൊഴി. പ്രതികൾ അയച്ച എസ്.എം.എസുകൾ ഹൈടെക് സെൽ സഹായത്തോടെ വീണ്ടെടുക്കാനായത് മാത്രമാണ് ക്രൈംബ്രാഞ്ചിെൻറ പിടിവള്ളി.
ഉത്തരംകിട്ടാത്ത ചോദ്യങ്ങൾ
- ചോദ്യപേപ്പർ ചോർന്നതെങ്ങനെ
- ചോർത്തിയത് ആര്
- ഫോേട്ടാ എടുത്താണ് അയച്ചതെങ്കിൽ ഡ്യൂട്ടിയിെല ഉദ്യോഗസ്ഥനുണ്ടായ പാളിച്ച
- മൂന്ന് സെൻററുകളിൽ എഴുതിയവർക്ക് എങ്ങനെ ഉത്തരങ്ങൾ ലഭിച്ചു
- സ്മാർട്ട്വാച്ചും മൊബൈലുകളും ഉദ്യോഗാർഥികൾ എത്തിച്ചതെങ്ങനെ
- ഇൻവിജിേലറ്റർമാരുടെയോ പി.എസ്.സി ജീവനക്കാരുെടേയാ സഹായം ലഭിച്ചോ
- യൂനിവേഴ്സിറ്റി കോളജ് കേന്ദ്രീകരിച്ച് മുമ്പും തട്ടിപ്പ് നടെന്നന്ന വെളിപ്പെടുത്തൽ
- റാങ്ക് ലിസ്റ്റുകളിൽ ആദ്യമെത്തിയ 700 പേരുടെ ഫോൺ വിശദാംശങ്ങൾ പരിശോധിക്കാത്തത്
- നശിപ്പിച്ചെന്ന് പറയപ്പെടുന്ന സ്മാർട്ട്വാച്ചുകൾ കണ്ടെടുക്കാത്തത്
- ചോദ്യങ്ങൾ ലഭിച്ച് കുറഞ്ഞ സമയത്തിനകം ഉത്തരങ്ങൾ ലഭ്യമാക്കിയത്
- ഉത്തരസൂചിക ലഭിച്ചിരുന്നോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.