തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിൽ ജോലി ഭാരം കണക്കാക്കി തസ്തിക നിർണയത്തിന് സർക്കാർ ഉത്തരവ്. ഇതിനായി കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാല രജിസ്ട്രാർമാരെയും കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരെയും ചുമതലപ്പെടുത്തി.
സർവകലാശാല രജിസ്ട്രാർമാർ അധികാര പരിധിയിലെ എയ്ഡഡ് കോളജുകളിൽ അദാലത് നടത്തിയാണ് തസ്തിക നിർണയ നടപടികൾ സ്വീകരിക്കേണ്ടത്. ഇപ്രകാരം തയാറാക്കുന്ന നിർദേശം കോളജ് വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കണം.
റിപ്പോർട്ടുകൾ ഏകോപിപ്പിച്ച് ഡയറക്ടർ വിശദമായ റിപ്പോർട്ട് സർക്കാറിന് നൽകും. കോളജ് അധ്യാപകരുടെ ജോലി ഭാരത്തിൽ കഴിഞ്ഞ സർക്കാർ വരുത്തിയ മാറ്റം റദ്ദാക്കി മേയിൽ ഉത്തരവിട്ടിരുന്നു. തുടർന്നാണ് തസ്തിക നിർണയ നടപടിക്കായി ഉത്തരവിറക്കിയത്. ജോലി ഭാരത്തിൽ വരുത്തിയമാറ്റം എയ്ഡഡ് കോളജുകളിലെ നൂറുകണക്കിന് അധ്യാപകരുടെ നിയമനാംഗീകാരത്തിന് തടസ്സമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.