തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ നടത്തുന്ന മറ്റ് ഭാഷകളില്‍ കൂടി ഓണ്‍ലൈന്‍ പരീക്ഷ നടത്താന്‍ കമീഷന്‍ യോഗം തീരുമാനിച്ചു. ഒ.എം.ആര്‍ പരീക്ഷകളുടെ താല്‍ക്കാലിക ഉത്തരസൂചിക സംബന്ധിച്ച പരാതികള്‍ ഓണ്‍ലൈന്‍ വഴിയും സ്വീകരിക്കും. എം.എല്‍.എ. ഹോസ്റ്റലിലെ അമിനിറ്റീസ് അസിസ്റ്റന്‍റ്, കേരള വാട്ടര്‍ അതോറിറ്റിയില്‍ പ്ളംബര്‍, വിവിധ കമ്പനികള്‍/ബോര്‍ഡുകള്‍ എന്നിവയിലേക്കുള്ള എല്‍.ഡി.സി (പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേകനിയമനം) തസ്തികകളിലേക്ക് സാധ്യതപട്ടിക തയാറാക്കും.
മറ്റ് തീരുമാനങ്ങള്‍
• കേരള വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ (ഭിന്നശേഷിക്കാരില്‍നിന്നുള്ള പ്രത്യേകനിയമനം), മുനിസിപ്പല്‍ കോമണ്‍ സര്‍വിസില്‍ വെറ്ററിനറി സര്‍ജന്‍, പ്ളാന്‍േറഷന്‍ കോര്‍പറേഷനില്‍ അസിസ്റ്റന്‍റ് മാനേജര്‍ 3 (എന്‍.സി.എ-എസ്.സി), ഡ്രൈവര്‍ (തസ്തികമാറ്റംവഴിയുള്ള നിയമനം) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക തയാറാക്കും.
•മൃഗശാല കാഴ്ചബംഗ്ളാവ് വകുപ്പിലെ ക്യൂറേറ്റര്‍ 2, ഫിഷറീസ് ഡിപ്പാര്‍ട്മെന്‍റില്‍ അദര്‍ റിസര്‍ച് അസിസ്റ്റന്‍റ് (സുവോളജി), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഡെന്‍റല്‍ ഹൈജീനിസ്റ്റ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസ് ഡിപ്പാര്‍ട്മെന്‍റില്‍ എക്സ്റേ ടെക്നീഷ്യന്‍ ഗ്രേഡ് 2, ഹോമിയോപതിക് മെഡിക്കല്‍ കോളജുകളില്‍ എക്സ്റേ ടെക്നീഷ്യന്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പില്‍ സീനിയര്‍ മെക്കാനിക്, ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് 2/ഓവര്‍സിയര്‍ ഗ്രേഡ് 2 (ഇലക്ട്രിക്കല്‍), കേരള വാട്ടര്‍ അതോറിറ്റിയില്‍ ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് 2 (പട്ടികജാതി/പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം), കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സില്‍ സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് 2 എന്നീ തസ്തികകളിലേക്ക് റാങ്ക് ലിസറ്റ് തയാറാക്കും.
• ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ വകുപ്പില്‍ മെഡിക്കല്‍ ഓഫിസര്‍ (സിദ്ധ) തസ്തികയിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തും.
•പരിസ്ഥിതി-കാലാവസ്ഥവ്യതിയാനവകുപ്പില്‍ എന്‍വയണ്‍മെന്‍റല്‍ ഓഫിസര്‍ തസ്തികയിലേക്ക് ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തില്‍ ഇന്‍റര്‍വ്യൂ നടത്തി റാങ്ക് പട്ടിക തയാറാക്കും.
•കോളജ് വിദ്യാഭ്യാസ വകുപ്പില്‍ ലെക്ചറര്‍ ഇന്‍ ലോ (പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം) തസ്തികയിലേക്ക് ഇന്‍റര്‍വ്യൂ നടത്തും.
•കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ബാങ്ക് ലിമിറ്റഡില്‍ ക്ളര്‍ക്ക് ഗ്രേഡ് 1 (സൊസൈറ്റി വിഭാഗം എന്‍.സിഎ-പട്ടികജാതി, വിശ്വകര്‍മ, എല്‍.സി./എ.ഐ) തസ്തികകളിലേക്കുള്ള ഒഴിവുകള്‍ മാതൃ റാങ്ക്ലിസ്റ്റിലെ ജനറല്‍ വിഭാഗത്തില്‍ നിന്ന് നികത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.