തിരുവനന്തപുരം: സർക്കാർ ജോലി ലഭിക്കണമെന്നത് മകന്‍റെ വലിയ ആഗ്രഹമായിരുന്നുവെന്ന് ആത്മഹത്യ ചെയ്ത പി.എസ്.സി റാങ്ക് ജേതാവ് അനുവിന്‍റെ പിതാവ്. മൂന്നു മാസത്തിനുള്ളിൽ കാക്കിയിട്ട് വരുമെന്ന് മകൻ പറഞ്ഞിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദായതിന്‍റെ മനപ്രയാസത്തിൽ ആഹാരം കഴിക്കുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ലെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ജോലി ഇല്ലായ്മ മാനസികപ്രയാസം സൃഷ്ടിക്കുന്നതായി കുറിപ്പെഴുതിവെച്ച ശേഷമാണ് പി.എസ്.സി റാങ്ക് ജേതാവായ തിരുവനന്തപുരം കാരക്കോണം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു (28) ആത്മഹത്യ ചെയ്തത്. സിവിൽ എക്സൈസ് ഓഫിസർ പരീക്ഷയില്‍ 77ാം റാങ്കുകാരനായിരുന്ന അനു എം.കോം ബിരുദധാരിയാണ്. എന്നാൽ, ഈ ലിസ്റ്റ് പി.എസ്.സി റദ്ദാക്കിയതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറയുന്നു.
ജോലി ഇല്ലാത്തത് മാനസികമായി തളര്‍ത്തിയെന്ന് അനുവിന്‍റെ ആത്മഹത്യാ കുറിപ്പിലുണ്ട്. ''കുറച്ചുദിവസമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോലെ. എന്ത് ചെയ്യണമെന്നറിയില്ല. കുറച്ചുദിവസമായി ആലോചിക്കുന്നു. ആരുടെ മുമ്പിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യ, എല്ലാത്തിനും കാരണം, ജോലി ഇല്ലായ്മ' എന്ന് എഴുതിയ ആത്മഹത്യാകുറിപ്പാണ് കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.