തിരുവനന്തപുരം: പി.എസ്.സി സിവിൽ പൊലീസ് ഓഫിസർ പരീക്ഷയുടെ ഉത്തരം ചോർത്തി ക്രമക്കേ ട് നടത്തിയ കേസിെൻറ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് സൈബർവിദഗ്ധരടങ്ങിയ പ്രത്യേക സംഘം രൂപവത്കരിക്കും. കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന ക്രൈംബ്രാഞ്ച് എസ്.പി എ സ്. ഷാനവാസിെൻറ നേതൃത്തിലുള്ള സംഘത്തിൽ ഒരു ഡിവൈ.എസ്.പിയും ഇൻസ്പെക്ടറുമുണ്ടാകും. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനാണ് സൈബർവിദഗ്ധരായ പൊലീസുകാരെ സംഘത്തിൽ ഉൾപ്പെടുത്തുന്നത്.
അടുത്തദിവസംതന്നെ ഇതുസംബന്ധിച്ച ഉത്തരവിറങ്ങും. സാേങ്കതികതെളിവുകൾ ശേഖരിക്കേണ്ട കേസായതിനാൽ സാേങ്കതികവിദഗ്ധരുടെ സഹായം കൂടി വേണമെന്ന അന്വേഷണസംഘത്തിെൻറ വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് പുതിയ സംഘം രൂപവത്കരിക്കുന്നത്. പ്രതികളുടെ ഫോൺവിവരങ്ങൾ ശേഖരിക്കുന്നതിന് ക്രൈംബ്രാഞ്ച് ഹൈടെക് സെല്ലിന് കത്ത് നൽകി. അതേസമയം, ഉത്തരങ്ങൾ സന്ദേശത്തിെൻറ രൂപത്തിലാണ് അയച്ചിട്ടുള്ളത്. അതിനാൽ അതിെൻറ വിശദവിവരം ലഭിക്കില്ല.
സംഭവം നടന്ന് ഒരു വർഷം പിന്നിട്ടതാണ് ഇതിന് കാരണം. ഇതിനാൽ തെളിവ് ശേഖരണം അന്വേഷണസംഘത്തിന് വെല്ലുവിളിയാകും. അതിനാലാണ് കൂടുതൽ ഡിജിറ്റൽ തെളിവ് ശേഖരിക്കുന്നത്. പി.എസ്.സിപരീക്ഷക്രമക്കേട് സംബന്ധിച്ച് ആദ്യം അന്വേഷിച്ച പി.എസ്.സി വിജിലൻസ് വിഭാഗം സൈബർ സെല്ലിെൻറ സഹായത്തോടെ ചില കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. അതിെൻറ അടിസ്ഥാനത്തിൽ പി.എസ്.സി വിജിലൻസ് നടത്തിയ അന്വേഷണത്തിെൻറ രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണസംഘം തിങ്കളാഴ്ച പി.എസ്.സി സെക്രട്ടറിക്ക് കത്ത് നൽകും.
യൂനിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ ആർ. ശിവരഞ്ജിത്, എ.എൻ. നസീം, പി.പി. പ്രണവ് എന്നിവർക്ക് ഉത്തരങ്ങൾ ലഭ്യമാക്കിയെന്ന് സംശയിക്കുന്ന സിവിൽ പൊലീസ് ഓഫിസർ ഗോകുൽ, കല്ലറ സ്വദേശി സഫീർ എന്നിവർക്കെതിരെ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതിെൻറ അടിസ്ഥാനത്തിലുള്ള എഫ്.െഎ.ആറും ഉടൻ കോടതിയിൽ സമർപ്പിക്കും. കത്തിക്കുത്ത് കേസിൽ റിമാൻഡിൽ കഴിയുന്ന ആദ്യ മൂന്ന് പ്രതികളെയും ചോദ്യംചെയ്യാനുള്ള അപേക്ഷയും കോടതിയിൽ സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.