പി.എസ്.സിയുടേത് മുന്നാക്ക സംവരണം അട്ടിമറിക്കാനുള്ള നീക്കം -സുകുമാരൻ നായർ

കോട്ടയം: പി.എസ്​.സിക്കെതിരെ എൻ.എസ്.എസ് രംഗത്ത്. പി.എസ്.സിയുടേത് മുന്നാക്ക സംവരണം അട്ടിമറിക്കാനുള്ള നീക്കാമാണെന്ന് എൻഎസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ആരോപിച്ചു.

കെ.എ.എസ് അടക്കമുള്ള നിരവധി സെക്ഷനുകളിൽ മുന്നാക്ക സംവരണം ഒഴിവാക്കാനുള്ള അസൂത്രിത നടപടിയാണിത്. സംവരണം നടപ്പാക്കി എന്ന് മേനി നടിച്ച് തന്ത്രപൂർവം മുന്നാക്ക വിഭാഗക്കാരെ കബളിപ്പിക്കുകയാണ്​. ദൈവം കനിഞ്ഞാലും പൂജാരി കനിയില്ലെന്ന നിലപാടാണ് പി.എസ്​.സിയുടേതെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Tags:    
News Summary - PSC's move to subvert forward reservation - Sukumaran Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.