പിണറായി കാനത്തെ നിർവീര്യനാക്കി -പി.ടി. തോമസ്​

കോട്ടയം: കാനം രാജേ​ന്ദ്രനെയും പിണറായി വിജയൻ നിർവീര്യനാക്കിയെന്ന്​ ​പി.ടി. തോമസ്​ എം.എൽ.എ. മുഖ്യമന്ത്രിക്കെതി രെ ഭയമില്ലാതെ സംസാരിക്കുന്ന ഏക ഭരണപക്ഷ നേതാവായിരുന്നു കാനം. എന്നാൽ, കാനവും ഇപ്പോൾ മൗനത്തിലായി. ഭയപ്പെടുത്തി ഒ പ്പംനിർത്തുകയെന്ന തന്ത്രം തന്നെയാണോ കാനത്തിനെതിരെയും പ്രയോഗിച്ചതെന്ന്​ സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഭരണപക്ഷ നേതാക്കളെയും എം.എൽ.എമാരെയും ഭയപ്പെടുത്തി പിണറായി ഒപ്പംനിർത്തിയിരിക്കുകയാണ്​. ഉത്തരകൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്നായി പിണായി മാറി​. മുഖ്യമന്ത്രി നിയമസഭയില്‍നിന്ന്​ ഒളിച്ചോടുകയാണ്. പ്രതിപക്ഷത്തി​​െൻറ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയുന്നില്ല. കേന്ദ്രത്തില്‍ മോദി ചെയ്യുന്നതുപോലെ തനിക്കെതിരെ സാമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടതിന് പിണറായി 44പേരെ സസ്‌പെൻഡ്​​ ചെയ്യുകയും 121 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. കേരളത്തെ മുഴുവന്‍ ഭയപ്പെടുത്തി കൂടെ നിര്‍ത്താനാണ്​ മുഖ്യമന്ത്രി ശ്രമിക്കുന്നത്​. പിണായിയുടെ അതിരുകടന്ന നടപടി ഓരോ ദിവസവും വര്‍ധിക്കുകയാണ്.

രാഷ്​ട്രീയ എതിരാളികളുടെ ഫോണ്‍ ചോര്‍ത്തല്‍ വ്യാപകമാണ്​. ഇതിന്​ പൊലീസിൽ പ്രത്യേക സെല്‍തന്നെ രൂപവത്​കരിച്ചിട്ടുണ്ട്​. കോടതി​െയ തെറ്റിദ്ധരിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വന്‍ സന്നാഹം തന്നെയുണ്ടെന്നു തോമസ്​ കുറ്റപ്പെടുത്തി.

Tags:    
News Summary - PT Thomas Kanam Rajendran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.