കോടതിയിൽ സർക്കാർ അഭിഭാഷകൻ ഒരക്ഷരം മിണ്ടിയില്ല; ഒത്തുകളിയാണോ​ എന്ന് സംശയിക്കുന്നതായി പി.കെ. ഫിറോസ്

തിരുവനന്തപുരം: പി.സി ജോർജിന്റെ കസ്റ്റഡിയും സ്വന്തം കാറിൽ ആഘോഷപൂർവ്വം കൊണ്ടു നടന്നതും അറസ്റ്റുമൊക്കെ വെറും നാടകമായിരുന്നോ എന്ന് സംശയിക്കുന്നതായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്.

കോടതിയിൽ സർക്കാർ അഭിഭാഷകൻ ഒരക്ഷരം മിണ്ടിയില്ല എന്നാണ് പി.സി ജോർജ് തന്നെ പറയുന്നത്. ഇത് ഒത്ത് കളിയാണോ എന്ന് സംശയത്തിന് ഇട നൽകുന്നതാണെന്ന് പി.കെ. ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.

'ജാമ്യം കിട്ടിയ ജോർജ് പറഞ്ഞത് താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്നാണ്. ഇത് നൽകുന്ന സന്ദേശമെന്താണ്? ജാമ്യം നൽകുമ്പോൾ കോടതി പറഞ്ഞത് ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ വീണ്ടും നടത്തരുതെന്നാണ്. എന്നാൽ ജാമ്യം കിട്ടി മിനിറ്റുകൾക്കുള്ളിൽ തന്നെ പി.സി ജോർജ് ഉപാധി ലംഘിച്ചിരിക്കുന്നു. സർക്കാറിന് ആത്മാർത്ഥതയുണ്ടെങ്കിൽ ജാമ്യം റദ്ദ് ചെയ്യാനാവശ്യപ്പെട്ട് കോടതിയെ സമീപിക്കണം. അല്ലെങ്കിൽ ക്ലിഫ് ഹൗസിൽ ഒരു വാഴ നട്ട് ഡി.വൈ.എഫ്.ഐ പ്രതിഷേധിക്കണം'-പി.കെ ഫിറോസ് എഴുതി.

Tags:    
News Summary - public prosecutor did not say a word in court; PK Firos suspects fixing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.