ജി. സുകുമാരൻ നായർക്കെതിരെ പരസ്യ പ്രതിഷേധം; ആറു പേർ പ്രതിനിധി സഭയിൽ നിന്ന് ഇറങ്ങിപ്പോയി

കോട്ടയം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ പരസ്യ പ്രതിഷേധവുമായി പ്രതിനിധി സഭ അംഗങ്ങൾ. സുകുമാരൻ നായരുടെ നിലപാടിൽ പ്രതിഷേധിച്ച് ആറു പേർ പ്രതിനിധി സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കലഞ്ഞൂർ മധു, പ്രശാന്ത് പി കുമാർ, മാനപ്പള്ളി മോഹൻ കുമാർ, വിജയകുമാരൻ നായർ, രവീന്ദ്രൻ നായർ, അനിൽ കുമാർ എന്നിവരാണ് പരസ്യ പ്രതിഷേധം നടത്തിയത്.

മന്നം വിഭാവനം ചെയ്ത നിലപാടുകളിൽ നിന്ന് നിലവിലെ നേതൃത്വം വ്യതിചലിച്ചെന്ന് കലഞ്ഞൂർ മധു മാധ്യമങ്ങളോട് പറഞ്ഞു. 26 വർഷമായി ഡയറക്ടർ ബോർഡ് അംഗമായ കലഞ്ഞൂർ മധു, മന്ത്രി കെ.എൻ ബാലഗോപാലിന്‍റെ സഹോദരനാണ്.

മധുവിനെ ഡയറക്ടർ ബോർഡിൽ നിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതിഷേധം അരങ്ങേറിയത്. അതേസമയം, സംഘടനയിൽ പ്രശ്നങ്ങളില്ലെന്നും എൻ.എസ്.എസ് നേതൃത്വം വ്യക്തമാക്കി.

എൻ.എസ്.എസിനെ തകർക്കാൻ ചിലർ സംഘടനക്കുള്ളിൽ നിന്ന് ശ്രമിക്കുകയാണെന്ന് ജി. സുകുമാരൻ നായർ പറഞ്ഞു. കൊടുംചതിയാണ് അവർ ചെയ്യുന്നത്. ഇത്തരക്കാർക്ക് സംഘടനയിൽ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം പ്രതിനിധി സഭ യോഗത്തിൽ വ്യക്തമാക്കി. 

Tags:    
News Summary - Public protest against G. Sukumaran Nair; Six people left the House of Representatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.