ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം തുടരുന്നു; കൂടുതൽ ട്രെയിനുകൾ റദ്ദാക്കി, സർവീസുമായി കെ.എസ്.ആർ.ടി.സി

തൃശൂർ: പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. രാവിലെ 10 മണിയോടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് റെയില്‍വെ അധികൃതര്‍ നടത്തുന്നത്.

ഒമ്പത് ട്രെയിനുകൾ പൂർണമായും അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. രണ്ട് ട്രെയിനുകൾ വൈകിയോടുന്നു. നിലവിൽ ഒരു പാളത്തിലൂടെ മാത്രമാണ് ട്രെയിനുകൾ കടന്നു പോകുന്നത്. നിലവിൽ പാളം തെറ്റിയ ചരക്ക് ട്രെയിനിന്‍റെ എന്‍ജിനുകളും നാല് ബോഗികളും അപകടസ്ഥലത്തു നിന്നും മാറ്റി. അവസാന ബോഗി മാറ്റാനുള്ള ശ്രമം തുടരുകയാണ്.

പൂർണമായി റദ്ദാക്കിയവ

  • തിരുവനന്തപുരം^ഷൊർണൂർ വേണാട് എക്സ്പ്രസ്
  • ഷൊർണൂർ-എറണാകുളം മെമു
  • കോട്ടയം-നിലമ്പൂർ എക്സ്പ്രസ്
  • എറണാകുളം-പലക്കാട് മെമു
  • എറണാകുളം-കണ്ണൂർ ഇന്റർസിറ്റി
  • ഗുരുവായൂർ-എറണാകുളം എക്സ്പ്രസ്
  • എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്
  • തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ്
  • എറണാകുളം ആലപ്പുഴ എക്സ്പ്രസ്

ഭാഗികമായി റദ്ദാക്കിയവ

  • കണ്ണൂർ- ആലപ്പുഴ ഇന്റർസിറ്റി (ഷൊർണൂർ വരെ)
  • ഗുരുവായൂർ-തിരുവനന്തപുരം എക്സ്പ്രസ് (എറണാകുളത്ത് നിന്ന്)
  • ഗുരുവായൂർ-പുനലൂർ എക്സ്പ്രസ് (തൃപ്പൂണിത്തുറയിൽ നിന്ന്)
  • പുനലൂർ-ഗുരുവായൂർ എക്സ്പ്രസ് (തൃപ്പൂണിത്തുറയിൽ നിന്ന്)
  • തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ് (കൊല്ലം വരെ) 

വൈകിയോടുന്നവ

  • തിരുവനന്തപുരം-നിസാമുദ്ദീൻ എക്സ്പ്രസ് (രണ്ട് മണിക്കൂർ)
  • തിരുവനന്തപുരം-മംഗലാപുരം ഏറനാട് എക്സ് (ഒന്നര മണിക്കൂർ)

കെ.​എ​സ്.​ആ​ർ.​ടി.​സി കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ ന​ട​ത്തും

ച​ര​ക്ക്​ വ​ണ്ടി പാ​ളം തെ​റ്റി​യ​തി​നെ തു​ട​ർ​ന്ന് ട്രെ​യി​ൻ ​ഗ​താ​​ഗ​തം ത​ട​സപ്പെ​ട്ട​ സാ​ഹ​ച​ര്യ​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ ന​ട​ത്തു​മെ​ന്ന് ​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അറിയിച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്​ തൃ​ശൂ​രി​ൽ​ നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് അ​ഞ്ചും എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ​ നി​ന്ന്​​ ആ​റും അ​ധി​ക ബ​സു​ക​ൾ സ​ർ​വി​സ്​ ന​ട​ത്തി. എ​റ​ണാ​കു​ള​ത്തു ​നി​ന്ന്​ തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്​ ഭാ​​ഗ​ങ്ങ​ളി​ലേ​ക്ക് ആ​വ​ശ്യ​ത്തി​ന് ബ​സു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് കൂ​ടു​ത​ൽ സ​ർ​വി​സ്​ ന​ട​ത്താ​നും നി​ർ​ദേ​ശം ന​ൽ​കിയതായും മന്ത്രി പറഞ്ഞു. ക​ൺ​ട്രോ​ൾ റൂം: 0471-2463799, 9447071021, 1800 599 4011.

Tags:    
News Summary - Pudukkad derailment: Eight trains canceled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.