ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ആറു മാസത്തെ മേൽശാന്തിയായി വെള്ളറക്കാട് തോന്നല്ലൂർ പുതുമന ശ്രീജിത് നമ്പൂതിരിയെ (36) തിരഞ്ഞെടുത്തു. 2017 മുതൽ വേലൂർ കുറൂരമ്മ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മേൽശാന്തിയായ ശ്രീജിത് നമ്പൂതിരി ആദ്യമായാണ് ഗുരുവായൂരിൽ മേൽശാന്തിയാകുന്നത്. ബി.കോം ബിരുദധാരിയാണ്. ഭാര്യ: കൃഷ്ണശ്രീ. മക്കൾ: ആരാധ്യ, ഋഗ്വേദ്. പരമേശ്വരൻ നമ്പൂതിരി, സാവിത്രി അന്തർജനം എന്നിവരാണ് മാതാപിതാക്കൾ.
മുത്തച്ഛൻ ശിവദാസൻ നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രം ഓതിക്കൻമാരായ പൊട്ടക്കുഴി നാരായണൻ നമ്പൂതിരി, പഴയത്ത് സുമേഷ് നമ്പൂതിരി എന്നിവരിൽനിന്നാണ് താന്ത്രിക വിദ്യ അഭ്യസിച്ചത്. ഭജനത്തിനു ശേഷം സെപ്റ്റംബർ 30ന് രാത്രി ചുമതലയേൽക്കും. 56 പേരാണ് ഇത്തവണ മേൽശാന്തിസ്ഥാനത്തേക്ക് അപേക്ഷിച്ചത്. 51 പേരാണ് അഭിമുഖത്തിന് എത്തിയത്.
42 പേർ യോഗ്യത നേടി. ഈ പേരുകൾ ഉൾപ്പെടുത്തി ഉച്ചപൂജക്കുശേഷം ഇപ്പോഴത്തെ മേൽശാന്തി പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണസമിതി അംഗങ്ങളായ മനോജ് ബി. നായർ, വി.ജി. രവീന്ദ്രൻ, സി. മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.