എൽ.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ) പുറത്തിറക്കിയ വിഡിയോക്കെതിരെ വിമർശനം കനത്തപ്പോൾ വിവാദ ഭാഗം വെട്ടിമാറ്റി. മുസ്ലിം വിരുദ്ധമായ വംശീയ മുൻവിധിയോടെയാണ് വിഡിയോ പുറത്തിറക്കിയതെന്ന വിമർശനം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായതോടെയാണ് വിഡിയോ തിരുത്തിയത്.
ക്ഷേമ പെൻഷൻ ഗുണഭോക്താവായ ഒരു മുസ്ലിം സ്ത്രീയായിരുന്നു വിഡിയോയിലെ പ്രധാന കഥാപാത്രം. തന്നോട് പിണങ്ങിപ്പിരിഞ്ഞു കഴിയുന്ന മകന്‍റെ കുടുംബത്തിന് ഈ ക്ഷേമ പെൻഷനിൽ നിന്ന് തുക നൽകി സഹായിക്കാൻ പോകുകയാണ് അവർ. ഇതിനിടെ ഒരു വിദൂഷക കഥാപാത്രവുമായി അവർ നടത്തുന്ന സംസാരമാണ് വിഡിയോയിൽ ചിത്രീകരിച്ചിട്ടുള്ളത്.
അവർ കടന്നു പോകുേമ്പാൾ വിദൂഷക കഥാപാത്രം ആ ഉമ്മയെ കുറിച്ച് പറയുന്ന ഭാഗമാണ് വെട്ടിമാറ്റിയത്. രാജ്യദ്രോഹിയായ മകന്‍റെ മൃതദേഹം പോലും കാണേണ്ടെന്ന് പറഞ്ഞ ഉമ്മയാണ് അവരെന്നായിരുന്നു ഡയലോഗ്. 'ഉമ്മ' കഥാപാത്രമാകുേമ്പാൾ മകൻ സവാഭാവികമായും രാജ്യദ്രോഹിയാകുന്ന യുക്തിയെ സാമൂഹിക മാധ്യമങ്ങൾ കണക്കറ്റ് പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തിരുന്നു. മുസ്ലിം ഉമ്മയുടെ മകനാകുേമ്പാൾ മിനിമം രാജ്യദ്രോഹിയെങ്കിലും ആകണമെന്ന വാശി പു.ക.സക്കും കയ്യൊഴിയാനാകുന്നില്ലെന്നാണ് വിമർശകർ ചൂണ്ടികാട്ടിയത്.
ഇടതുപ്രവർത്തകർ പോലും വിഡിയോക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഒടുവിൽ വിവാദ ഭാഗം വെട്ടിമാറ്റാൻ പു.ക.സ തയാറാകുകയായിരുന്നു.
അതേസമയം, യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത, ഭാഷയിലും വേഷത്തിലുമെല്ലാം പണ്ടെന്നോ നിർമിച്ച മുസ്ലിം വാർപ്പു മാതൃകകൾ അതേപോലെ പിന്തുടരുകയാണ് വിഡിയോയിലെ കഥാപാത്രം. ഇതിനെതിരെയും ട്രോളുകൾ നിറയുന്നുണ്ട്. പുരോഗമനം എന്നൊക്കെ പേരിലുണ്ടെങ്കിലും പ്രിയദർശന്‍റ 'കിളിച്ചുണ്ടൻ' മാതൃകയാണ് പു.ക.സക്ക് ഇഷ്ടമെന്നാണ് ഇതിനെതിരെ ഉയരുന്ന വിമർശനങ്ങളിലൊന്ന്. മുസ്ലിംകളെ ചിത്രീകരിക്കുേമ്പാൾ വേറിട്ടതും പഴഞ്ചനുമായ വേഷവും ഭാഷയും ഒന്നുമില്ലാതെ ഒരു വിഡിയോ ഉണ്ടാക്കാൻ പോലുമാകാത്ത പു.ക.സ പതിറ്റാണ്ടുകൾ പിറകിലോടുന്ന വണ്ടിയാണെന്നാണ് ട്രോളൻമാരുടെ വിമർശനം.
പു.ക.സ എറണാകുളം ജില്ലാ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനത്തിന്‍റെ ഭാഗമായി വിഡിയോ ചിത്രീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.