കൊച്ചി: നടിയെ ആക്രമിച്ച കേസിലേക്ക് അനാവശ്യമായി ആളുകളെ വലിച്ചിഴച്ച് ബുദ്ധിമുട്ടിക്കരുതെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. കാക്കനാട് ജില്ലാ ജയിലില്‍ നിന്നും കോടതിയില്‍ തിരിച്ചറിയല്‍ പരേഡിന് കൊണ്ടുപോകുമ്പോഴാണ് മാധ്യമങ്ങളോട് സുനി ഇങ്ങനെ പറഞ്ഞത്. ഇപ്പോൾ ഒരുപാട് ആള്‍ക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണെന്നും സുനി പറഞ്ഞു. ബുദ്ധിമുട്ടിക്കുന്നത് സിനിമാക്കാരെയാണോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു മറുപടി.
നടിയോട് വ്യക്തിവൈരാഗ്യമില്ലെന്ന് പറഞ്ഞ സുനി ആരുടെ ക്വട്ടേഷനാണെന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ല. താന്‍ എന്തു പറഞ്ഞാലും പൊലീസ് പറയുന്നത് അനുസരിച്ച് അല്ലേ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്നും സുനി പ്രതികരിച്ചു.
അതിനിടെ കേസില്‍ നിര്‍ണായക തെളിവാകേണ്ട, നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മൂന്ന് റസിഡന്‍സ് ഏരിയകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് വീണ്ടും പരിശോധിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.