കസ്​റ്റഡി കാലാവധി റദ്ദാക്കൽ: പൾസർ സുനിയുടെ ഹരജി തള്ളി

കാക്കനാട്​: കസ്​റ്റഡി കാലാവധി റദ്ദാക്ക​ണമെന്നാവശ്യപ്പെട്ട്​ പൾസർ സുനി നൽകിയ ഹരജി തള്ളി. കാക്കനാട്​ മജിസ്​ട്രേറ്റ്​ കോടതിയാണ്​ സുനിയുടെ ഹരജി തള്ളിയത്​. മർദ്ദ​നമേറ്റിട്ടില്ലെന്ന പൊലീസ്​ റിപ്പോർട്ടി​​​െൻറ അടിസ്ഥാനത്തിലാണ്​ നടപടി.

കേസിൽ കൂട്ടു പ്രതികളായ വിപിൻലാൽ, വിഷ്​ണു എന്നിവരെ പൊലീസ്​ കസ്​റഡിയിൽ വിടാനും കോടതി ഉത്തരവിട്ടു. മൂന്ന്​ ദിവസത്തേക്കാണ്​ ഇരുവരെയും പൊലീസ്​ കസ്​റ്റഡിയിൽ വിടുക. അഞ്ച്​ ദിവസത്തേക്ക്​ കസ്​റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസി​​​െൻറ ആവശ്യം. 

പൊലീസ്​ മർദ്ദിച്ചുവെന്ന്​ ആരോപിച്ചാണ്​ കസ്​റ്റഡി കാലവധി റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ പൾസർ സുനി കാക്കനാട്​ മജിസ്​ട്രേറ്റ്​ കോടതിയെ സമീപിച്ചത്​. ഇൗ ഹരജിയിലാണ്​ കോടതിയുടെ നടപടിയുണ്ടായിരിക്കുന്നത്​​. 

Tags:    
News Summary - pulsar suni plea dismissed by kakkanad magistrate court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.