തിരുവനന്തപുരം: പൾസർ സുനിക്ക് മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് പി.ടി.തോമസ് എം.എൽ.എ. സുനി വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വിദേശരാജ്യത്ത് പോയിട്ടുണ്ട്. കുറേനാൾ കേരളത്തിൽ നിന്നുള്ള മനുഷ്യക്കടത്തു സംഘവുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്നുള്ള വിശ്വാസയോഗ്യമായ വിവരം തനിക്ക് ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും പി.ടി.തോമസ് മാധ്യമങ്ങളോട് പറഞ്ഞു. നടിയെ തട്ടിക്കൊണ്ടുപോയത് എവിടെവച്ച്, എങ്ങനെ തുടങ്ങി എല്ലാ വിഷയങ്ങളും ചേർത്ത് സമഗ്രാന്വേഷണം നടത്തണമെന്നും കത്തിൽ ആവശ്യെപ്പട്ടിട്ടുണ്ടെന്ന് പി.ടി.തോമസ് പറഞ്ഞു.
സുനിയുടെ വ്യാജ പാസ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ അന്വേഷിച്ചാൽ നടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധെപ്പട്ട പല വിവരങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. ഇതിനുമുമ്പ് സമാനമായ രണ്ടുകേസുകൾ ഉണ്ടായി എന്നു പറയുന്നു. എങ്ങനെ, ആർക്ക്, എവിടെ വച്ച് ഉണ്ടായി എന്നതും കൂട്ടത്തിൽ അന്വേഷിക്കണം.
വ്യാജ പാസ്പോർട്ടുമായി വിദേശത്തേക്ക് പോയിട്ടുണ്ടോ മനുഷ്യക്കടത്തിന് മറ്റാരെയെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്നെല്ലാം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം. മുൻപ് സിനിമ മേഖലയിൽ സജീവമായി ഉണ്ടായിരുന്ന പലരും പിന്നീട് മാറിപ്പോയതായും അറിയുന്നു. അവരാരെങ്കിലും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടുപോയതാണോ എന്നതും അന്വേഷിക്കേണ്ടതാണ്. ഇയാളുടെ ആതിേഥയത്വം സ്വീകരിച്ച പലരും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതിലെല്ലാം മുഖ്യമന്ത്രി നടപടി എടുക്കുന്ന മുറക്ക് മറ്റ് കാര്യങ്ങൾ വെളിെപ്പടുത്തുമെന്നും പി.ടി തോമസ് എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.