ആലുവ: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ മൊഴി അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തി. ആലുവ ഡിവൈ.എസ്.പി കെ.ജി. ബാബുകുമാറിെൻറയും പെരുമ്പാവൂര്‍ ഡിവൈ.എസ്.പി സുദര്ശനെൻറയും നേതൃത്വത്തിലാണ് രണ്ടാമതും വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.
വ്യാഴാഴ്ച അഭിഭാഷകന് മൊഴി നല്കാൻ ആലുവ ഡിവൈ.എസ്.പി ഓഫിസില്‍ എത്തിയിരുന്നു. ശനിയാഴ്ച വീണ്ടും ഹാജരാകാന്‍ അഭിഭാഷകനോട് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ തവണത്തേതുപോലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് എത്തിയത്. രാവിലെ 11ഒാടെ ആരംഭിച്ച ചോദ്യം ചെയ്യൽ രണ്ടുമണിക്കൂറോളം നീണ്ടു.
നേരത്തേ ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയെങ്കിലും അഭിഭാഷകന് ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.