തിരുവനന്തപുരം: എല്ലാ സർക്കാർ ഒാഫിസുകളിലും ജീവനക്കാർക്ക് ബയോമെട്രിക് പഞ്ചിങ് ഉടൻ നടപ്പാക്കുന്നു. പഞ്ചിങ് മെഷീനുകളുടെ നിർമാതാക്കൾക്ക് ടെൻഡർ ക്ഷണിക്കാൻ സർക്കാർ കെൽട്രോണിന് നിർദേശം നൽകി. ഏതാനും വർഷംമുമ്പ് തീരുമാനം എടുത്തിരുെന്നങ്കിലും നടപ്പായിരുന്നില്ല.
പഞ്ചിങ് ഏർപ്പെടുത്താനും അത് ശമ്പള വിതരണ സംവിധാനമായ സ്പാർക്കുമായി ബന്ധിപ്പിക്കാനും മുമ്പ് തീരുമാനിച്ചിരുന്നു. സെക്രേട്ടറിയറ്റിൽ പ്രാബല്യത്തിൽ വരികയും ചെയ്തു. ഇതിന് പിന്നാലെയാണ് മറ്റ് ഒാഫിസുകളിലേക്കും ബാധകമാക്കുന്നത്. ടെൻഡർ ഡോക്യുമെൻറ് അടക്കം സാേങ്കതിക വശങ്ങൾ തയാറാക്കി ടെക്നിക്കൽ കമ്മിറ്റി മുമ്പാെക പരിശോധനക്ക് സമർപ്പിക്കാൻ കെൽട്രോണിന് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉത്തരവ് നൽകി. ടെൻഡർ ക്ഷണിച്ച് വകുപ്പുകൾക്ക് മെഷീനുകൾ നൽകാൻ കെൽട്രോണിന് അഞ്ച് ശതമാനം ചാർജായി നൽകും. മെഷീനുകളുടെ സ്ഥാപനവും പരിപാലനവും കെൽട്രോണിനാണ്.
50 ജീവനക്കാർക്ക് വാൾ മൗണ്ടഡ് മെഷീനും 20ൽ താഴെ ജീവനക്കാർ മാത്രമുള്ള ഒാഫിസുകളിൽ കമ്പ്യൂട്ടറിൽ ഘടിപ്പിക്കാവുന്ന വിരലടയാള സ്കാനിങ് സംവിധാനവുമാണ് സ്ഥാപിക്കുക. സിവിൽ സ്റ്റേഷനുകളിലെ ഓഫിസുകളെ ഒറ്റ യൂനിറ്റായി കണക്കാക്കും.
മിനി സിവിൽ സ്റ്റേഷൻ, വിവിധ ഒാഫിസുകൾ സ്ഥിതിചെയ്യുന്ന ഡയറക്ടറേറ്റുകൾ, വികാസ് ഭവൻ പോലെ ഒാഫിസ് സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ പഞ്ചിങ് സ്ഥാപിക്കുന്നതിെൻറ ഏകോപനം മരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്നും പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.