വധശ്രമക്കേസിൽ എം.പിയുടെ ശിക്ഷ;അപ്പീലിൽ ലക്ഷദ്വീപ്​ ഭരണകൂടത്തിന്‍റെ വാദം തുടങ്ങി

കൊ​ച്ചി: വ​ധ​ശ്ര​മ​ക്കേ​സി​ൽ ല​ക്ഷ​ദ്വീ​പ് എം.​പി മു​ഹ​മ്മ​ദ് ഫൈ​സ​ല​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ​ക്ക്​ വി​ചാ​ര​ണ കോ​ട​തി ത​ട​വു​ശി​ക്ഷ വി​ധി​ച്ച​തി​നെ​തി​രെ ഹൈ​കോ​ട​തി​യി​ലു​ള്ള അ​പ്പീ​ൽ ഹ​ര​ജി​യി​ൽ ല​ക്ഷ​ദ്വീ​പ്​ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വാ​ദം തു​ട​ങ്ങി. മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി.​എം. സെ​യ്‌​ദി​ന്റെ മ​രു​മ​ക​ൻ മു​ഹ​മ്മ​ദ് സ്വാ​ലി​ഹി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി 10 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച​തോ​ടെ ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​രം ഫൈ​സ​ൽ അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, അ​ദ്ദേ​ഹം ന​ൽ​കി​യ അ​പ്പീ​ലി​ൽ ഹൈ​കോ​ട​തി ശി​ക്ഷ സ​സ്പെ​ൻ​ഡ് ചെ​യ്ത​തോ​ടെ അ​യോ​ഗ്യ​ത നീ​ങ്ങി.

ഇ​തി​നെ​തി​രെ ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​വും സ്വാ​ലി​ഹും ന​ൽ​കി​യ ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്കി അ​പ്പീ​ൽ വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. തു​ട​ർ​ന്നാ​ണ് ജ​സ്റ്റി​സ് എ​ൻ. ന​ഗ​രേ​ഷി​ന്റെ ബെ​ഞ്ച് അ​പ്പീ​ലി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത്.ല​ക്ഷ​ദ്വീ​പി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​ക്കാ​ൻ എം.​പി​യു​ടെ ശി​ക്ഷ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി നി​യ​മ​പ​ര​മ​ല്ലെ​ന്ന് ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ. സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ വാ​ദി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി വി​ധി​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി. നേ​ര​ത്തേ ഫൈ​സ​ലി​നു​വേ​ണ്ടി സു​പ്രീം​കോ​ട​തി​യി​ലെ സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​നാ​യ ക​പി​ൽ സി​ബി​ലാ​ണ് ഹാ​ജ​രാ​യ​ത്. സെ​പ്റ്റം​ബ​ർ 21ന്​ ​വാ​ദം തു​ട​രും.

Tags:    
News Summary - Punishment of MP in attempt to murder case; Lakshadweep administration's argument started in appeal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.