കൊല്ലം : സംവരണം നിർത്തലാക്കിയതു കൊണ്ടുമാത്രം ജാതിരഹിത സമൂഹം രൂപപ്പെടില്ലെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കൊല്ലം ജില്ലാതല നേതൃയോഗം ഇളമ്പള്ളൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി നടത്തിയിട്ടുള്ള നിരീക്ഷണങ്ങൾ ആശങ്കയുളവാക്കുന്നതും സാമൂഹിക യാഥാർഥ്യങ്ങളെ നിരാകരിക്കുന്നതുമാണ്. വ്യത്യസ്ത വിധികളിലൂടെ രൂപപ്പെടാനിടയുള്ള സംവാദവും രാഷ്ട്രീയ സമീപനങ്ങളും അകൽച്ചക്ക് ഇടവരാത്ത ഉയർച്ചയ്ക്ക് വേണ്ടിയുള്ളതാവണം. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സംവരണ വിഭാഗങ്ങളുടെ പ്രാതിനിധ്യപഠനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയംഗം ശർമാജി ആധ്യക്ഷത വഹിച്ചു. വി. ശ്രീധരൻ, എൻ. ബിജു, എൽ. രാജൻ, തട്ടാശേരി രാജൻ, ഷാജി നമ്പിരിക്കൽ തുടങ്ങിയവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.