കൊച്ചി: പുതുവൈപ്പിൽ എൽ.പി.ജി പ്ലാൻറ് വിരുദ്ധ സമരക്കാർക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധവുമായി കെ.വി. തോമസ് എം.പിയും സ്ഥലം എം.എൽ.എ എസ്. ശർമയും. ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് ശരിയല്ലെന്ന് കെ.വി. തോമസ് പറഞ്ഞു. പ്രശ്ന പരിഹാരത്തിനും ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാനും മുഖ്യമന്ത്രി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുമായുള്ള ചർച്ച പൂർത്തിയാകുന്നതുവരെ എല്ലാ നിർമാണ പ്രവർത്തനവും നിർത്തിവെക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നതാണെന്ന് എസ്. ശർമ എം.എൽ.എ പറഞ്ഞു. ജനകീയ സമരങ്ങളെ പൊലീസ് നടപടികൊണ്ട് പരിഹരിക്കാനാവില്ല. െഎ.ഒ.സിയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർണമായി നിർത്തിവെപ്പിക്കണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തെ നന്ദിഗ്രാമാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് പറഞ്ഞു. ജനകീയ സമരങ്ങളെ സർക്കാർ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരുവനന്തപുരം: പുതുവൈപ്പ് ഐ.ഒ.സി പ്ലാൻറ് സമരത്തിനെതിരെയുള്ള പൊലീസ് ആക്രമണം കേരളത്തിലെ പൊലീസ് ഭീകരവാഴ്ച വ്യക്തമാക്കുന്നതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. പിണറായി വിജയന് സര്‍ക്കാര്‍ പൊലീസിനെ കയറൂരിവിട്ടിരിക്കുകയാണ്. ജനകീയപ്രക്ഷോഭങ്ങളെ ചോരയില്‍മുക്കി വികസനത്തിെൻറ മറവില്‍ മാഫിയകളെ സഹായിക്കുകയാണ് ഇടത് സര്‍ക്കാര്‍. പശ്ചിമബംഗാളില്‍നിന്ന് കേരളത്തിലേക്കുള്ള ദൂരം അകെലയല്ലെന്ന് പിണറായി തിരിച്ചറിയണം. അടിയന്തരമായി പ്ലാൻറ് നിർമാണം നിര്‍ത്തിവെക്കുകയും സമരക്കാരെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.