മരണപ്പെട്ട ബി.ജെ.പിക്കാരനെ കെ. സുരേന്ദ്രൻ കോമാളിയാക്കി -പി.വി. അൻവർ

നിലമ്പൂർ: മരണപ്പെട്ട ബി.ജെ.പിക്കാരനെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ കോമാളിയാക്കി ചിത്രീകരിച്ചതായി പി.വി. അൻവർ എം.എൽ.എയുടെ കുറിപ്പ്. ആത്മഹത്യ ചെയ്ത തന്റെ സഹോദരന് സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ പങ്കു​ണ്ടെന്ന് യുവാവ് വെളിപ്പെടുത്തിയ പശ്ചാത്തലത്തിൽ കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ട്രോളാണ് വിവാദമായത്. പ്രസ്തുത ട്രോൾ മരണമടഞ്ഞ ബി.ജെ.പി പ്രവർത്തകനെ കോമാളിയാക്കി ചിത്രീകരിക്കുന്നതാണെന്നും മരണപ്പെട്ട ബി.ജെ.പി പ്രവർത്തകനെ പോലും രാഷ്ട്രീയ എതിരാളികളെ ട്രോളാനുള്ള കഥാപാത്രമാക്കി മാറ്റുകയാ​ണെന്നും അൻവർ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം കുണ്ടുമണ്‍കടവിലുള്ള ആശ്രമം ആക്രമിച്ചത് ആർ.എസ്.എസ് പ്രവർത്തകനായ തന്റെ സഹോദരൻ പ്രകാശ് ആണെന്നും ജനുവരിയിൽ പ്രകാശ് ആത്മഹത്യ ചെയ്തുവെന്നുമാണ് സഹോദരൻ പ്രകാശ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഇതിനെ പരിഹസിച്ചാണ് 'ഷിബു സ്വാമിയുടെ ആശ്രമം കത്തിച്ച പ്രതിയുമായി വരുന്ന പൊലീസ്' എന്ന കുറിപ്പോടെ മൃതദേഹത്തെ സൈക്കിളിന് പിറകിലിരുത്തി പോകുന്ന സിനിമ കോമഡി രംഗമാണ് സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

2018 ഒക്ടോബർ 27ന് പുലർച്ചെയാണ് ആശ്രമത്തിന് അജ്ഞാതർ തീയിട്ടത്. രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. എന്നാൽ, സ്വാമി സ്വയം തീയിട്ട് വിവാദം സൃഷ്ടിക്കുകയായിരുന്നു​വെന്നാണ് ബി.ശജ.പി പ്രവർത്തകർ ആരോപിച്ചിരുന്നത്.

പി.വി. അൻവറിന്റെ ​ഫേസ്ബുക് പോസ്റ്റ് പൂർണരൂപം:

മരണപ്പെട്ട ബി.ജെ.പി പ്രവർത്തകനെ പോലും രാഷ്ട്രീയ എതിരാളികളെ ട്രോളാനുള്ള കഥാപാത്രമാക്കി മാറ്റി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ അദ്ദേഹത്തിന്റെ ഔദ്യോഗിക പേജിൽ ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്‌.

സ്വാമി സന്ദീപാനന്ദ ഗിരിയെ ട്രോളാൻ വേണ്ടി, മരണമടഞ്ഞ ബി.ജെ.പി പ്രവർത്തകനെ കോമാളിയാക്കി ചിത്രീകരിക്കുന്ന ആ പോസ്റ്റിന്റെ അടിയിൽ വന്ന് കൈ കൊട്ടുന്ന ആ കൂട്ടമാണ്, വർത്തമാനകാല കേരളത്തിലെ തലയിൽ ചാണകം പേറുന്ന കഴുതകളുടെ ആകെ തുക.!!

ഇമ്മാതിരി തോൽവികൾ ഉള്ളിടത്തോളം കാലം കേരളം ചാണകത്തിൽ ചവിട്ടില്ല.ഉറപ്പ്‌..😉

Tags:    
News Summary - PV Anvar criticizes BJP state president K Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.