പി.വി. അൻവർ നിഗൂഢതകളുള്ള വ്യക്തി; നല്ലതായി പറയാൻ ഒന്നുമില്ലെന്ന് പി.കെ. ഫിറോസ്

കോഴിക്കോട്: പി.വി. അൻവർ എം.എൽ.എയുടെ പ്രവർത്തനങ്ങളിൽ ദുരൂഹതയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. നിഗൂഢതകളുള്ള വ്യക്തിയാണ് അൻവർ. അൻവറിന്‍റെ പ്രവർത്തനങ്ങൾ പരിശോധിച്ചാൽ നല്ലതായി ഒന്നും പറയാനില്ല. പരിസ്ഥിതി‍യെ നശിപ്പിക്കൽ, പണം കബളിപ്പിൽ, കൊലപാതകം തുടങ്ങിയ ആരോപണങ്ങൾ അദ്ദേഹത്തിനെതിരെ ഉയർന്നിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു.

അൻവറിന്‍റേത് ഫ്യൂഡൽ മനോഭാവമാണ്. മറ്റൊരു രാജ്യത്ത് നിന്ന് സേവിക്കാനല്ല ജനങ്ങൾ തെരഞ്ഞെടുത്തത്. നിയമസഭയിൽ എം.എൽ.എയുടെ സാന്നിധ്യം ഉണ്ടാകണം. ഒരു ജനപ്രതിനിധിക്ക് സഭയിലെ ചർച്ചയിൽ പങ്കെടുക്കേണ്ടിവരും. തികഞ്ഞ ഉത്തരവാദിത്തരാഹിത്യമാണ് അൻവറിന്‍റെ ഭാഗത്ത് നിന്നുള്ളതെന്നും പി.കെ. ഫിറോസ് പറഞ്ഞു.

Tags:    
News Summary - PV Anvar is a man of mysteries; PK Firos says there is nothing good to be said

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.