ഇടുക്കി: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് മുക്കുഴി, അഴുതക്കടവ് കാനനപാതയിലെ സഞ്ചാരസമയം ദീർഘിപ്പിച്ച് ഇടുക്കി ജില്ല കലക്ടർ ഉത്തരവിട്ടു. തീർഥാടകരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഒരുമണിക്കൂർ അധികമായി അനുവദിച്ചത്.
പുതുക്കിയ സമയക്രമം അനുസരിച്ച് അഴുതക്കടവിലെ പ്രവേശനം രാവിലെ ഏഴുമുതൽ വൈകീട്ട് 3.30 വരെയും മുക്കുഴിയിലേത് രാവിലെ ഏഴുമുതൽ വൈകീട്ട് നാലുവരെയും ആയിരിക്കും. അതേസമയം, സത്രത്തിലെ പ്രവേശനം രാവിലെ ഏഴുമുതൽ ഉച്ചക്ക് ഒന്നുവരെയെന്നുള്ളത് തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.