കോഴിക്കോട്: നിലമ്പൂര്‍ എം.എൽ.എ പി.വി. അന്‍വര്‍ കക്കാടംപൊയിലില്‍ നിർമിച്ച അനധികൃത പാര്‍ക്കിന് അനുകൂലമായ കോൺഗ്രസ് നേതൃത്വം നൽകുന്ന പഞ്ചായത്ത് ബോർഡിെൻറ റിപ്പോർട്ട് തള്ളി ഡി.സി.സി നേതൃത്വം. മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നിഷേധിച്ച സാഹചര്യത്തിൽ പാർക്കിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രിസിഡൻറ് മണ്ഡലം കോൺഗ്രസ് പ്രസിഡൻറിനും ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനും നിർദേശം നൽകി.
പി.വി. അൻവർ എല്ലാ രേഖകളും ഹാജരാക്കിയ ശേഷമാണ് പാർക്കിന് അനുമതി നൽകിയതെന്നായിരുന്നു പഞ്ചായത്ത് പ്രസിഡൻറ് ഡി.സി.സിക്ക് നൽകിയ വിശദീകരണം. മലിനീകരണ നിയന്ത്രണ ബോർഡിെൻറ അനുകൂല റിപ്പോർട്ടും ഹാജരാക്കിയിരുന്നുവത്രെ. എന്നാൽ, പിന്നീട് ബോർഡ് അനുമതി നിഷേധിച്ച സാഹചര്യത്തിൽ ശക്തമായ നടപടി പാർക്കിനെതിരെ സ്വീകരിക്കണമെന്നതാണ് ഡി.സി.സിയുടെ നിലപാട്. ഇക്കാര്യത്തിൽ വ്യക്തമായ നിർദേശം നൽകിയിട്ടുണ്ടെന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദിഖ് പറഞ്ഞു. ഇതിനായി അടിയന്തര ഭരണസമിതി യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ക്കിന് അനുമതി നല്‍കിയത് നടപടിക്രമം പാലിച്ചാണെന്നായിരുന്നു കൂടരഞ്ഞി പഞ്ചായത്ത് വിവാദത്തിെൻറ തുടക്കം മുതൽ സ്വീകരിച്ച നിലപാട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നിഷേധിച്ച് ഉത്തരവിറക്കിയിട്ടും ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് പറഞ്ഞ് പാര്‍ക്കിനെതിരെ നടപടിയെടുക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറായിരുന്നില്ല. ഉത്തരവ് അയച്ചുതരണമെന്നാവശ്യപ്പെട്ട് ബോർഡിന് കത്തെഴുതിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. ആഗസ്റ്റ് 31ന് ബോർഡ് യോഗം ചേർന്ന് വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നാണ് ഡി.സി.സി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.