തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരായ പി.വി അൻവറിന്റെ വിവാദ ആരോപണവും വി.ഡി സതീശന്റെ മറുപടിയും സഭാ രേഖകളിൽ നിന്ന് നീക്കി. സ്പീക്കർ എം.ബി രാജേഷാണ് സഭയെ ഇക്കാര്യം അറിയിച്ചത്.
മുൻകൂർ അനുമതി വാങ്ങാതെ ഉന്നയിച്ച അഴിമതി ആക്ഷേപം ചട്ടവിരുദ്ധമാണെന്ന് സ്പീക്കർ പറഞ്ഞു. അൻവറിന്റെ പരാമർശം രേഖയിൽ നിന്ന് നീക്കിയതിനാൽ പ്രതിപക്ഷ നേതാവിന്‍റെ വിശദീകരണവും രേഖയിലുണ്ടാകില്ലെന്ന് സ്പീക്കർ അറിയിച്ചു.
അൻവർ പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച വ്യക്തിപരമായ പരാമർശങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം പ്രതിപക്ഷം രംഗത്തുവന്നിരുന്നു. സഭയിൽ വരാത്തത് ചൂണ്ടിക്കാട്ടിയതിന് മരിച്ചുപോയ അച്ഛനെ വരെ അപമാനിച്ചുവെന്നും വ ി.ഡി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.