‘മറുനാടൻ മലയാളി’ക്കെതിരെ പരാതിയുമായി പി.വി. ശ്രീനിജിൻ എം.എൽ.എ

കോ​ല​ഞ്ചേ​രി: നി​ര​ന്ത​ര​മാ​യി ത​നി​ക്കെ​തി​രെ വ്യ​ക്ത്യാ​ധി​ക്ഷേ​പം ന​ട​ത്തു​ക​യും വ്യാ​ജ​വാ​ർ​ത്ത ച​മ​ക്കു​ക​യും ചെ​യ്യു​ന്ന ‘മ​റു​നാ​ട​ൻ മ​ല​യാ​ളി’ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​നെ​തി​രെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​താ​യി പി.​വി. ശ്രീ​നി​ജി​ൻ എം.​എ​ൽ.​എ.

കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ത​ന്നെ നി​ര​ന്ത​രം വേ​ട്ട​യാ​ടു​ക​യാ​ണ്. ആ​സൂ​ത്രി​ത​മാ​യ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​രം വാ​ർ​ത്ത​ക​ളു​ണ്ടാ​ക്കു​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

എഡി​റ്റ​ർ ഷാ​ജ​ൻ സ്​​ക​റി​യ, സി.​ഇ.​ഒ ആ​ൻ മേ​രി ജോ​ർ​ജ്, ചീ​ഫ് എ​ഡി​റ്റ​ർ ഋ​ജു എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. 

Tags:    
News Summary - PV Srinijin MLA filed complaint against marunadan malayalee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.