‘ഒരു മുറിയിൽ കുടുംബത്തോട്​ അകലം പാലിച്ച്​ ഒറ്റക്ക് കഴിയണം, അതല്ലേ ഹീറോയിസം​ ? ’

കോഴിക്കോട്​: വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും എത്തി വീട​ുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ശ്രദ്ധിക്കേണ്ട കാര്യം ഓർമപ്പെടുത്തി​ ബോധവത്​ക്കരണ ചിത്രം. സംസ്ഥാന ആ​േരാഗ്യ കുടുംബക്ഷേമ വകുപ്പാണ്​ ചിത്രം പുറത്തിറക്കിയത്​. 

ഹോം ക്വാറൻറീനല്ല, റൂം ക്വാറൻറീനാണ്​ വേണ്ടതെന്ന സന്ദേശമാണ്​ ബോധവത്​ക്കരണ ചിത്രം കാഴ്​ചക്കാരിലെത്തിക്കുന്നത്​​. നമുക്ക്​ വേണ്ട​​പ്പെട്ടവർക്കായി കുറച്ചു ദിവസം അകലം പാലിക്കണം. മുറിയിൽ കുടുംബത്തിൽ നിന്ന്​ അകലം പാലിച്ച്​ ഒറ്റക്ക്​ കഴിയുന്നതാണ്​ ഹിറോയിസമെന്നും ചിത്രം പറഞ്ഞുവെക്കുന്നു. 

ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ചിത്രം ഫേസ്​ബുക്കിൽ പങ്കുവെച്ചു. 


Full View

Tags:    
News Summary - quarantine awareness movie by health department -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.