കൊച്ചി: സംസ്ഥാനത്ത് വികസനവും പരിസ്ഥിതിയും യോജിച്ചു പോകണമെന്നും ഇരുവിഷയത്തിലും സർക്കാറിന് തീവ്രനിലപാടില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്. ചെറുകിട ക്വാറി ആൻഡ് ക്രഷർ അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതി വിഭവങ്ങളുടെ നീതിയുക്തമായ ഉപഭോഗം ഉറപ്പുവരുത്തും. ഗുണമേന്മയുള്ള അസംസ്കൃത വസ്തുക്കൾ അനിവാര്യമാണ്. ക്വാറി മേഖലയിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി.
തീരദേശ മേഖലയിലെ ടൂറിസം വികസനത്തിന് പ്രത്യേക പദ്ധതി തയാറാക്കുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒഴിഞ്ഞുകിടക്കുന്ന പൊതുയിടങ്ങൾ തിരിച്ചു പിടിക്കും. അവ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റും. ക്വാറി ആൻഡ് ക്രഷറർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. ബാബു അധ്യക്ഷത വഹിച്ചു. കർണാടക ക്വാറി, ക്രഷർ കോഓഡിനേഷൻ പ്രസിഡന്റ് രവീന്ദ്ര ഷെട്ടി, പി.ആർ മുരളീധരൻ, ജയൻ ചേർത്തല, എം. റഹ്മത്തുല്ല, ധനീഷ് നീറിക്കോട്, രാമു പടിക്കൽ, അസോസിയേഷൻ എറണാകുളം ജില്ല പ്രസിഡന്റ് വി. പൗലോസ് കുട്ടി, എ. ബീരാൻകുട്ടി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.