യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്ന ആനന്ദ്, പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ

കൊല്ലത്ത് യൂ​ത്ത് കോ​ൺ​ഗ്ര​സുകാ​രെ ഡി.​വൈ.​എ​ഫ്.​ഐ മ​ർ​ദി​ച്ചതിന് നേതൃത്വം നൽകിയത് ക്വട്ടേഷൻ സംഘാംഗം; വിഡിയോ പുറത്ത്

കൊ​ല്ലം: കൊ​ല്ല​ത്ത്​ പൊ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ വ​ള​ഞ്ഞി​ട്ടു മ​ർ​ദി​ച്ച ഡി.​വൈ.​എ​ഫ്.​ഐ സംഘത്തിൽ ക്വട്ടേഷൻ സംഘവും ഉണ്ടായിരുന്നതായി പരാതി. മ​ന്ത്രി പി. ​രാ​ജീ​വിനെ കരിങ്കൊടി കാണിക്കാനെത്തിയ പ്രവർത്തകരെ മർദിച്ചത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുണ്ടക്കൽ സ്വദേശി ആനന്ദിന്‍റെ നേതൃത്വത്തിലാണെന്ന് യൂത്ത് കോൺഗ്രസ് പറയുന്നു.

കിളികല്ലൂർ സ്റ്റേഷൻ പരിധിയിൽ വ്യാപാരികളെ തട്ടിക്കൊണ്ട് പോയതടക്കം നിരവധി കേസുകളിൽ പ്രതിയാണ് ആനന്ദ്. ആനന്ദും സംഘവും വടിവാളുമായി നിൽക്കുന്ന വിഡിയോ യൂത്ത് കോൺഗ്രസ് പുറത്തുവിട്ടു. ആക്രമണ സംഭവത്തിൽ യൂത്ത് കോൺഗ്രസ് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്.


മന്ത്രി രാജീവിന് പൊലീസിൽ വിശ്വാസമില്ലാത്തതാണ് ക്വട്ടേഷൻ സംഘത്തിന്‍റെ സഹായം തേടാൻ കാരണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് കുരുവിള ജോസഫ് ആരോപിച്ചു. അതിനാലാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെയും ക്വട്ടേഷൻ സംഘങ്ങളുടെയും സഹായം തേടുന്നത്. കണ്ണൂരിൽ ക്വട്ടേഷൻ സംഘത്തിനെതിരെ പരിപാടി സംഘടിപ്പിക്കുന്ന ഡി.വൈ.എഫ്.ഐ കൊല്ലത്ത് ഇത്തരം ആളുകളെ വളർത്തുകയാണെന്നും യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.

ചൊവ്വാഴ്ചയാണ് കൊ​ല്ലം ചി​ന്ന​ക്ക​ട ക്ലോ​ക്ക് ട​വ​റി​നു മു​ന്നി​ൽ മന്ത്രി രാജീവിനെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ വ​ള​ഞ്ഞി​ട്ടു മ​ർ​ദി​ച്ചത്. ആക്രമണത്തിൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ഷ്ണു സു​നി​ൽ പ​ന്ത​ള​ത്തി​നും കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ൻ ആ​ഷി​ക് ബൈ​ജു​വി​നും​ ഗു​രു​ത​ര പ​രി​ക്കേ​റ്റു.


മ​ന്ത്രി രാ​ജീ​വ് വ്യ​വ​സാ​യ നി​ക്ഷേ​പ​ക സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാൻ എ​ത്തു​ന്ന​തി​നാ​ൽ ക​ന​ത്ത പൊ​ലീ​സ് സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ അ​ജു​വി​ന്‍റെ ക​ട​യി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ കു​ള​പ്പാ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​താ​നും പ്ര​വ​ർ​ത്ത​ക​ർ നി​ന്നി​രു​ന്നു. സം​ഘ​ടി​ച്ചെ​ത്തി​യ ഡി.​വൈ.​എ​ഫ്.​ഐ​ക്കാ​ർ ക​ട​യി​ലെ​ത്തി യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രു​മാ​യി ത​ർ​ക്ക​മാ​യി.

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ വ​ള​ഞ്ഞി​ട്ടാണ് മ​ർ​ദി​ച്ച​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ ക​ട​ക്ക് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. വി​ഷ്ണു സു​നി​ൽ പ​ന്ത​ള​ത്തി​നു ക്രൂ​ര​മാ​യി മ​ർ​ദ​ന​മേ​റ്റു. ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നി​ടെ റി​പ്പോ​ർ​ട്ട​ർ ടി.​വി കാ​മ​റ​മാ​ൻ രാ​ഗേ​ഷി​നു നേ​രെ​യും കൈ​യേ​റ്റ​മു​ണ്ടാ​യി.

Tags:    
News Summary - Quotation gang member led DYFI beating of Kollam Youth Congressmen; Video is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.