കണ്ണൂർ: ചില ക്വേട്ടഷൻ സംഘങ്ങൾ പാർട്ടിയുടെ സൈബർ പോരാളികളെ േപാലെ പെരുമാറുന്നുവെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയേയും സ്വർണക്കടത്തുകേസിൽ പൊലീസ് അന്വേഷിക്കുന്ന അർജുൻ ആയങ്കിയേയും അറിയില്ല. കണ്ണൂരുമായി ബന്ധപ്പെട്ട് വളർന്നു വരുന്ന മാഫിയ സംഘങ്ങളെ ഒറ്റപ്പെടുത്തണം. ക്വേട്ടഷൻ സംഘങ്ങൾക്ക് സി.പി.എം എതിരാണെന്നും എം.വി ജയരാജൻ പറഞ്ഞു.
സി.പി.എമ്മിന്‍റെ രാഷ്ട്രീയ പ്രചരണം നടത്താൻ ഒരു ക്വേട്ടഷൻ സംഘത്തേയും ഏൽപ്പിച്ചിട്ടില്ല. പാർട്ടിയെ ആർക്കും ദുരുപയോഗം ചെയ്യാൻ കഴിയില്ല. ക്വേട്ടഷൻ സംഘങ്ങൾക്കെതിരെ ജൂലൈ അഞ്ചിന് പ്രചാരണം നടത്തുമെന്നും എം.വി ജയരാജൻ വ്യക്തമാക്കി.
രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റംസ് തിരയുന്ന അർജുൻ ആയങ്കിക്ക് സി.പി.എമ്മുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വം രംഗത്തെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.