പള്‍സറും ദിലീപും ഒന്നിച്ചുള്ള ചിത്രം മോര്‍ഫ് ചെയ്‌തിട്ടില്ല, ശ്രീലേഖയുടെ വാദം തെറ്റ് -ഫോട്ടോഗ്രാഫർ

തൃശൂർ: പള്‍സര്‍ സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രം മോര്‍ഫ് ചെയ്‌ത‌തെന്ന ആര്‍. ശ്രീലേഖയുടെ വാദം തെറ്റെന്ന് ഫോട്ടോ എടുത്ത ബിദില്‍. സുനിയും ദിലീപും ഒന്നിച്ചുള്ള ഫോട്ടോയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന്‌ ബിദിൽ വ്യക്തമാക്കി. ദിലീപും പൾസർ സുനിയും അടങ്ങുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്ന മുൻ ഡി.ജി.പിയുടെ പരാമർശത്തിനോടായിരുന്നു ബിദിലിന്‍റെ മറുപടി.

ആര്‍. ശ്രീലേഖ പറഞ്ഞ ഫോട്ടോ, എഡിറ്റ് ചെയ്തതല്ലെന്നും താനാണ് ആ സെല്‍ഫി എടുത്തതെന്നും ബിദിൽ പറഞ്ഞു. 'ജോര്‍ജേട്ടന്‍സ് പൂരം' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ലൊക്കേഷനിലാണ് ക്ലബ് ബാര്‍ മാനായി ജോലി ചെയ്തിരുന്ന യുവാവ് ദിലീപിനൊപ്പമുള്ള ഫോട്ടോ എടുത്തത്. ഈ ഫോട്ടോയിലാണ് ലൊക്കേഷനില്‍ പള്‍സര്‍ സുനി ഉണ്ടായിരുന്നത്.

ചിത്രത്തില്‍ ദിലീപിന്‍റെ പിൻവശത്തായി നില്‍ക്കുകയായിരുന്നു സുനി. 'ഷൂട്ടിങ് നടക്കുന്നതിനിടയില്‍ ദിലീപിനെ കണ്ടപ്പോള്‍ ഓടിപ്പോയി എടുത്ത ഫോട്ടോയാണത്. അപ്പോള്‍ തന്നെ ഫേസ്ബുക്കിലിടുകയും ചെയ്തു. അന്ന് ഫോട്ടോയെടുത്ത ഫോണ്‍ ഇപ്പോള്‍ കോടതിയിലുണ്ട്. സി.ഐക്ക് ആണ് ആദ്യം ഫോണ്‍ കാണിച്ചത്. ഒരു കൃത്രിമവും താനായിട്ട് നടത്തിയിട്ടില്ല. തന്നെയാരും ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടുമില്ല.

പത്രത്തിലൊക്കെ പള്‍സര്‍ സുനിയുടെ ഫോട്ടോ കണ്ടറിയാം. അതാണ് ഞാനെടുത്ത ഫോട്ടോയിലും കണ്ടപ്പോള്‍ തിരിച്ചറിഞ്ഞത്. ഫോട്ടോയുടെ കാര്യം കോടതിക്കും ബോധ്യപ്പെട്ടതാണെന്നും ബിദിൽ പറഞ്ഞു.

Tags:    
News Summary - R Sreelekha's claim that photo of Pulsar Suni and Dileep were morphed is wrong says photographer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.