തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ നിർത്തിെവച്ചിരുന്ന റേഡിയോ ജോക്കി രാജേഷ് വധക്കേസിെൻറ വിചാരണ പുനരാരംഭിച്ചു. തിരുവനന്തപുരം രണ്ടാം അഡീഷനൽ സെഷൻസ് കോടതിയിൽ അന്തിമവാദമാണ് നടക്കുന്നത്. 2018 ജൂലൈ രണ്ടിന് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. ഒന്നാം പ്രതി സത്താറിെൻറ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി രാജേഷിനുള്ള അടുപ്പമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രോസിക്യൂഷൻ േകസ്. 2018 മാർച്ച് 26ന് പുലർച്ച മൂന്നിനായിരുന്നു കൊലപാതകം.
സാലി എന്ന മുഹമ്മദ് സാലിഹ്, കായംകുളം സ്വദേശി അപ്പു എന്ന അപ്പുണ്ണി, കരുനാഗപ്പള്ളി സ്വദേശി കെ. തൻസീർ, കുണ്ടറ സ്വദേശികളായ സ്ഫടികം എന്ന സ്വാതി സന്തോഷ്, ജെ. എബി ജോൺ, കൊല്ലം സ്വദേശി സനു സന്തോഷ്, ഓച്ചിറ സ്വദേശി എ. യാസീൻ, സുമിത്ത്, സുമിത്തിെൻറ ഭാര്യ ഭാഗ്യശ്രീ, എറണാകുളം സ്വദേശി സെബല്ല ബോണി, വർക്കല സ്വദേശി ഷിജിന ഷിഹാബ് എന്നിവരാണ് പിടിയിലായ പ്രതികൾ. ഒന്നാം പ്രതി മുഹമ്മദ് സത്താർ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.