കൊച്ചി: റാഗിങ് തടയാനുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ലീഗൽ സർവിസ് അതോറിറ്റി (കെൽസ) നൽകിയ പൊതുതാൽപര്യ ഹരജിയിൽ കക്ഷിചേർന്ന് മരണമടഞ്ഞ സിദ്ധാർഥന്റെ മാതാവ്. പൂക്കോട് വെറ്ററിനറി കോളജിൽ റാഗിങ്ങിന് ഇരയായ വിദ്യാർഥിയുടെ മാതാവെന്ന നിലയിലാണ് ഷീബ ഉപഹരജി നൽകിയിരിക്കുന്നത്.
സംസ്ഥാനത്തെ റാഗിങ് നിരോധനനിയമം ഭേദഗതി വരുത്തി പരിഷ്കരിക്കണമെന്ന് കെൽസയുടെ ഹരജിയിൽ കോടതി നിർദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ പ്രത്യേക ബെഞ്ചാണ് റാഗിങ് വിഷയങ്ങൾ പരിഗണിക്കുന്നത്. ഹരജികൾ 19ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.