തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ജയ്പൂർ റാലിയും മുസ്ലിംലീഗിെൻറ വഖഫ് റാലിയും ഇന്ത്യൻ രാഷ്ട്രീയത്തിലെ വഴിതെറ്റലുകളുടെ ചൂണ്ടുപലകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രണ്ടും മതനിരപേക്ഷ രാഷ്ട്രീയത്തിനുമേലുള്ള അപായമണി മുഴക്കലാണ്. രാഹുൽ ഗാന്ധിയും കൂട്ടരും ഹിന്ദുവികാരം ആളിക്കത്തിച്ചും ലീഗ് മുസ്ലിം വർഗീയത പടർത്തിയും നേട്ടമുണ്ടാക്കാമോ എന്ന പരീക്ഷണത്തിലാണെന്നും പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.
ജിന്നയുടെ ലീഗിെൻറ അക്രമശൈലിയാണ് മുസ്ലിംലീഗ് കേരളത്തില്‍ പിന്തുടരുന്നത്. കോഴിക്കോട്ടെ റാലിയില്‍ പച്ച വര്‍ഗീയത പറഞ്ഞത് ഇതിന് തെളിവാണ്. ഇന്ത്യ വിഭജനത്തിന് നിലകൊണ്ട മുസ്ലിംലീഗിെൻറ വഴി തീവ്രവർഗീയതയുടേതായിരുന്നു. അന്നത്തെ അക്രമശൈലി മറ്റൊരു രൂപത്തിൽ പ്രയോഗിക്കുകയാണ്. ആർ.എസ്.എസിെൻറ ഹിന്ദുരാഷ്ട്ര വാദത്തെ പരോക്ഷമായും ഒരു പരിധിവരെ പ്രത്യക്ഷമായും പിന്താങ്ങുന്നതാണ് രാഹുലിെൻറ പ്രസംഗം. ബി.ജെ.പിയെ തോൽപിക്കാൻ ഹിന്ദുത്വ അജണ്ടക്ക് ബദലായി ഹിന്ദുവികാരം ഇളക്കിവിടാനുള്ള തന്ത്രത്തിലാണ് രാഹുലും കൂട്ടരും. കേരളത്തിലെ നാമമാത്രമായ വഖഫ് ബോർഡ് തസ്തികയാണോ രാഹുലിെൻറ വിപൽകരമായ ഹിന്ദുരാജ്യ നയമാണോ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയം. ലീഗിന് എന്താണ് ഇക്കാര്യത്തിൽ മിണ്ടാട്ടമില്ലാത്തതെന്നും കോടിയേരി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.