തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട് ഉപേക്ഷിക്കില്ലെന്ന് പൂർണ വിശ്വാസമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. റായ്ബറേലിയിൽ രാഹുൽ നാമനിർദേശപത്രിക സമർപ്പിച്ച സാഹചര്യത്തിലാണ് സുധാകരന്‍റെ പ്രതികരണം.
വയനാടിനെ രാഹുലിന് മറക്കാനാവില്ല. രാഹുലിന്‍റെ മണ്ഡലത്തിന്‍റെ കാര്യത്തിൽ പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
കണ്ണൂർ അടക്കം 20 സീറ്റിലും യു.ഡി.എഫ് വിജയിക്കും. ഇടതുപക്ഷത്തോടും ബി.ജെ.പിയോടുമുള്ള അമർഷമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. കേരളത്തിൽ ബി.ജെ.പിക്ക് ഒരു സ്ഥാനവുമില്ലെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചെന്നും സുധാകരൻ പറഞ്ഞു.
എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ബി.ജെ.പിയിലേക്കെന്ന ആരോപണത്തിൽ തന്‍റെ കൈയിൽ കൂടുതൽ തെളിവില്ലെന്ന് സുധാകരൻ വ്യക്തമാക്കി. ബി.ജെ.പി പ്രവർത്തകരിൽ നിന്ന് കിട്ടിയ വിവരമാണ് പറഞ്ഞത്. കടൽ കണ്ട തന്നെ കൈത്തോട് കാണിച്ച് പേടിപ്പിക്കുന്നത് വിഡ്ഢിത്തമാണെന്ന് ഇ.പിയുടെ വക്കീൽ നോട്ടീസ് സംബന്ധിച്ച ചോദ്യത്തിന് സുധാകരൻ മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.