കൊച്ചി: രാഹുൽ ഇൗശ്വര്‍ വീട്ടിലെത്തി ചിത്രങ്ങളെടുത്ത് ഇൻറര്‍നെറ്റില്‍ പ്രചരിപ്പിച്ചെന്ന ഹാദിയയുടെ പിതാവ് അശോകെൻറ പരാതിയില്‍ ദൃശ്യങ്ങൾ കൃത്രിമമായി ഉണ്ടാക്കി എന്ന കുറ്റം ചുമത്തിയ സാഹചര്യം വ്യക്തമാക്കണമെന്ന് ഹൈകോടതി.
തെൻറയും കുടുംബത്തിെൻറയും ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന അശോകെൻറ പരാതിയിൽ ൈവക്കം പൊലീസെടുത്ത കേസിൽ മുൻകൂർ ജാമ്യംതേടി രാഹുൽ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. വിശ്വാസവഞ്ചനക്കുറ്റം ചുമത്തിയാണ് ആദ്യം പൊലീസ് കേസെടുത്തത്. ഇതെങ്ങനെ നിലനിൽക്കുമെന്ന് നേരേത്ത സിംഗിൾ ബെഞ്ച് ആരാഞ്ഞിരുന്നു. വ്യാഴാഴ്ച കേസ് പരിഗണിക്കവേ ഈ വകുപ്പ് നീക്കിയതായി പൊലീസ് അറിയിച്ചു.
വിശ്വാസവഞ്ചന ഉണ്ടായോ എന്നത് പറയേണ്ടത് ഹാദിയ അല്ലേ എന്ന് കോടതി വാക്കാൽ ചോദിച്ചപ്പോൾ വഞ്ചനക്കുറ്റം ഒഴിവാക്കിയതായി പ്രോസിക്യൂഷൻ അറിയിച്ചു. അന്തസ്സ് നശിപ്പിക്കണമെന്ന ദുരുദ്ദേശ്യത്തോടെ ദൃശ്യങ്ങൾ ചമച്ചെന്ന കുറ്റമാണ് രാഹുലിനെതിരെ ചുമത്തിയതെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.