രാഹുൽ ഇൗശ്വറിന്​ ജാമ്യം

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിലെ വിവാദ പരാമർശത്തിൽ അറസ്​റ്റിലായ അയ്യപ്പ ധർമസേന പ്രസിഡൻറ്​ രാഹുൽ ഇൗശ്വറിന്​ ജാമ്യം​. ഉപാധികളോടെയാണ്​ ജാമ്യം അനുവദിച്ചത്​. കേസന്വേഷണത്തോട്​ പൂർണമായും സഹകരിക്കണമെന്ന്​ രാഹുൽ ഇൗശ്വറിനോട്​ മജിസ്ട്രേറ്റ്​ നിർദേശിച്ചു.

തിരുവനന്തപുരം നന്ദാവനത്തിലെ ഫ്ലാറ്റിൽ നിന്ന്​ എറണാകുളത്ത്​ നിന്നെത്തിയ പൊലീസാണ് കലാപാഹ്വാനം നൽകിയെന്ന കുറ്റം ചുമത്തി രാഹുലിനെ അറസ്​റ്റ്​ ചെയ്​തത്​. തിരുവനന്തപുരം സ്വദേശി പ്രമോദ് ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ്​ അറസ്​റ്റ്​​. ശബരിമലയിൽ യുവതി പ്രവേശനമുണ്ടായാൽ രക്​തം വീഴ്​ത്തി അശുദ്ധമാക്കി ക്ഷേത്രനട അടപ്പിക്കാൻ തയാറായി 20 പേർ നിന്നിരുന്നുവെന്ന്​ എറണാകുളം പ്രസ്​ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ രാഹുൽ ഇൗശ്വർ പറഞ്ഞിരുന്നു. ഇതി​​​​​​​​​​​​​െൻറ അടിസ്ഥാനത്തിലാണ്​ പൊലീസ്​ നടപടി.

​എന്നാൽ ​20 പേർ കൈമുറിച്ച്​ രക്​തം ഇറ്റിച്ച്​ നടയടപ്പിക്കാൻ​​ തയാറായി നിൽക്കുന്നു എന്ന്​ ഫോണിലൂടെ അറിഞ്ഞതാണെന്നും രക്​തം വീഴ്​ത്തി അശുദ്ധമാക്കി ശബരിമല നട അടപ്പിക്കാൻ പദ്ധതിയിട്ടതായി താൻ പറഞ്ഞിട്ടില്ലെന്നുമാണ്​ രാഹുൽ ഇൗശ്വർ പിന്നീട് വിശദീകരിച്ചത്. ത​​​​​​​​​​​െൻറ വാക്കുകൾ വളച്ചൊടിച്ച്​ രാജ്യ​ദ്രോഹിയാക്കാനാണ്​ ദേവസ്വം മന്ത്രി ശ്രമിക്കുന്നതെന്നും രാഹുൽ ഇൗശ്വർ ആരോപിച്ചിരുന്നു.

Tags:    
News Summary - rahul eswar get bail -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.