കൊച്ചി: തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ ശബരിമല വിശ്വാസികളെ തമ്മിലടിപ്പിക്കാനും ഏതെങ്കിലും രീതിയിൽ മൂവ്മെൻറിനെ ഇല്ലായ്മ ചെയ്യാനുമാണെന്ന് രാഹുൽ ഇൗശ്വർ. ഇത്തരം വ്യാജ ആരോപണങ്ങൾ മീ ടൂ മൂവ്മെൻറിെൻറ വിശ്വാസ്യത ഇല്ലാതാക്കും.
15 വർഷം മുമ്പ് ഒരു സംഭവം നടന്നു എന്നാണ് പറയുന്നത്. 2003 ആണോ 2004 ആണോ എന്നുപോലും അവർക്ക് ഉറപ്പില്ല. എങ്ങനെയാണ് ഇത്തരം ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ ഒരു പുരുഷന് കഴിയുക. നാളെ അച്ഛനോ സഹോദരനോ മകനോ ഒക്കെ വ്യാജ ആരോപണങ്ങൾ ഏൽക്കേണ്ടിവന്നാൽ എന്തുചെയ്യാൻ കഴിയുമെന്ന് സഹോദരിമാർ ഓർക്കണം. മീ ടൂവിനെ ആശയപരമായി എതിർപക്ഷത്ത് നിൽക്കുന്നവരെ കുടുക്കാനുള്ള ആരോപണമായി കാണുന്നതു വിശ്വാസ്യത ഇല്ലാതാക്കുമെന്നും രാഹുൽ ഇൗശ്വർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.