കൊച്ചി: മതം മാറിയതിെൻറ പേരിൽ ഹൈകോടതി വിവാഹം റദ്ദാക്കി മാതാപിതാക്കൾക്കൊപ്പം വിട്ട ഹാദിയയുടെ വീട്ടിൽ രാഹുൽ ഇശ്വർ സന്ദർശനം നടത്തി. നേരത്തെ സ്വന്തം മേൽവിലാസത്തിൽ വരുന്ന കത്തുകൾ പോലും സ്വീകരിക്കാൻ ഹാദിയയെ അനുവദിച്ചിരുന്നില്ല. മാധ്യമ പ്രവർത്തകർക്കും പൊലീസ് സന്ദർശാനുമതി നിഷേധിച്ചിരുന്നു. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാലാണ് സന്ദർശാനുമതി നൽകാത്തതെന്നായിരുന്നു വാദം. ഇയൊരു സാഹചര്യത്തിൽ ആർ.എസ്.എസ് സംവാദകൻ രാഹുൽ ഇൗശ്വറിന് ഹാദിയയെ സന്ദർശിക്കാൻ അനുമതി നൽകിയത് വിവാദത്തിനിടയാക്കിയിരിക്കുകയാണ്.
ഹാദിയക്കും അച്ഛനുമൊപ്പം മുറിയില്‍ നിന്നുള്ള രാഹുല്‍ ഈശ്വറിെൻറ സെൽഫി ചിത്രങ്ങളാണ് പുറത്ത് വന്നത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ പോലും പല തവണ ഹാദിയയെ കാണുവാന്‍ സന്ദര്‍ശനാനുമതിക്കായി പൊലീസില്‍ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. സ്ത്രീകളായിരുന്നിട്ടു കൂടി ഇവിടെയെത്തിയ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധികൾക്കും പ്രവേശനാനുമതി നിഷേധിച്ചിരുന്നു.
കനത്ത പൊലീസ് സുരക്ഷയാണ് ഹാദിയയുടെ വീടിനും പരിസരത്തും ഒരുക്കിയിരിക്കുന്നത്. വൈക്കം ഡിവൈഎസ്പിക്കാണ് സുരക്ഷാ ചുമതല. ഡി.വൈ.എസ്.പി ചുമതലപ്പെടുത്തുന്ന ഓരോ സബ്ഡിവിഷനിലെ എസ്ഐയുടെ കീഴിലുള്ള 27പൊലീസുകാര്‍ വീതം ഓരോ ദിവസവും ഹാദിയയുടെ സുരക്ഷ ചുമതല വഹിക്കുന്നുണ്ട്. കൂടാതെ ഹാദിയയുടെ മുറിക്കുള്ളില്‍ വനിതാ പൊലീസുകാരും കാവലിനുണ്ട്.
പുറത്ത് നിന്ന് ആരെയും ഹാദിയയെ കാണുവാന്‍ അനുവദിക്കുന്നില്ലെന്ന് പറയുമ്പോള്‍, രാഹുല്‍ ഈശ്വറിെൻറ സെല്‍ഫി ഇതെല്ലാം പൊളിച്ചെഴുതുകയാണ്. എല്ലാ ന്യായീകരണ വാദങ്ങളെയും ഭേദിച്ചുകൊണ്ട് രാഹുല്‍ ഈശ്വര്‍ ഹാദിയയെ സന്ദര്‍ശിക്കുമ്പോള്‍, പൊലീസിെൻറയും ഹാദിയയുടെ വീട്ടുകാരുടെയും സംഘപരിവാര്‍ ബന്ധമാണ് വെളിവാകുന്നതെന്ന സംശയം ശക്തമാണ്. നിലവില്‍ സുപ്രീംകോടതിയില്‍ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹരജി പരിഗണിച്ച കോടതി കേസ് എന്‍ഐഎയെ ഏല്‍പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.