സ്വന്തം ചെലവിൽ 28,000 കിലോ അരിയും സാധനങ്ങളും; രാഹുലി​െൻറ കരുതൽ വയനാട്ടിലെത്തി

കൽപറ്റ: വയനാട്​ മണ്ഡലത്തിനായി സ്വന്തം ചെലവിൽ രാഹുൽ ഗാന്ധി നൽകുന്ന അരിയും സാധനങ്ങളും വയനാട്ടിലെത്തി. സമൂഹ അട ുക്കളയിലേക്ക്​ അരിയും സാധനങ്ങളും നൽകാനുള്ള രാഹുല​ി​​​​​​​െൻറ തീരുമാനം വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

രാഹുൽ ഗാന്ധി സമ ൂഹ അടുക്കളയിലേക്ക്​ നൽകിയ അരിയും സാധനങ്ങളും ഐ.സി ബാലകൃഷ്​ണൻ എം.എൽ.എ ജില്ല കലക്​ടർ അദീല അബ്​ദുല്ലക്ക്​ കൈമാറുന്നു. സി.കെ ശശീന്ദ്രൻ എം.എൽ.എ സമീപം

വയനാട്​ മണ്ഡലത്തിലെ 51 പഞ്ചായത്തിലേക്കും അഞ്ച്​ മുനിസിപ്പാലിറ്റികളിലേക്കും തയ്യാറാക്കുന്ന സമൂഹ അടുക്കളയിലേക്ക്​ 28000കിലോ അരിയാണ്​ രാഹുൽ നൽകുന്നത്​. ഇതിൽ നിന്നും ഒാരോ പഞ്ചായത്തിനും 500 കിലോ അരിയും, 50 കിലോ കടലയും 50 കിലോ പയറും വീതിച്ചുനൽകും. നാളെ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റിക്കും ഇത്​ കൈമാറുമെന്ന്​ ഡി.സി.സി പ്രസിഡണ്ട് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, യു.ഡി.എഫ് ചെയർമാൻ പി.പി.എ. കരിം, കൺവീനർ എൻ.ഡി. അപ്പച്ചൻ എന്നിവർ അറിയിച്ചു.

ലോക്​ഡൗൺ നിയ​ന്ത്രണം നീക്കിയാലുടൻ രാഹുൽ മണ്ഡലത്തിലെത്തുമെന്നും ഓഫീസ്​ അറിയിക്കുന്നു. നേരത്തേ എം.പി ഫണ്ടിൽ നിന്നും കോവിഡ് പ്രതിരോധ പ്രവർത്തനത്തി​​​​​​െൻറ ഭാഗമായി തെർമൽ സ്​കാനറുകൾ, 20000 മാസ്കുകൾ, 1000 ലിറ്റർ സാനിറ്റൈസർ എന്നിവയും എത്തിച്ച് നൽകിയിരുന്നു.

Tags:    
News Summary - rahul gandhi doonates for wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.