കോഴിക്കോട്: പ്രളയം മൂലം ദുരിതത്തിലായ കേരളത്തിലെ പ്രദേശങ്ങളിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനം തുടരുന്നു. കോഴിക ്കോട് കൈതപ്പൊയ്ലിലാണ് രാഹുൽ തിങ്കളാഴ്ച ആദ്യ സന്ദർശനത്തിനെത്തിയത്. പ്രളയം വലിയ ദുരന്തമാണ് ഉണ്ടാക്ക ിയതെങ്കിലും ഭാവിയെ കുറിച്ച് ആരും ആശങ്കപ്പെടരുതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രളയ ദുരന്തത്തെ നമ്മളൊരുമിച്ച് നേരിടുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയപ്പോൾ ആളുകൾ പ്രധാനമായി പറഞ്ഞത് വീടുകൾ പുനർനിർമിക്കുന്നതിനെ കുറിച്ചാണ്. വീടുകളിലേക്ക് മടങ്ങുേമ്പാഴുള്ള ശുചീകരണ പ്രവർത്തനങ്ങളെ കുറിച്ചുള്ള ബുദ്ധിമുട്ടുകളും പലരും പങ്കുവെച്ചുെവന്നും രാഹുൽ പറഞ്ഞു. കനത്ത മഴമൂലം ദുരിതത്തിലായവർക്ക് പരമാവധി സഹായം ലഭ്യമാക്കാൻ ശ്രമിക്കും. കേരളത്തിലെ പ്രളയ ദുരിതത്തെ കുറിച്ച് പ്രധാനമന്ത്രിയുമായും മുഖ്യമന്ത്രിയുമായും ചർച്ച നടത്തിയെന്നും രാഹുൽ വ്യക്തമാക്കി.
ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിൽ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി സന്ദർശനം നടത്തിയിരുന്നു. ദുരന്തഭൂമിയും രാഹുൽ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.