രാഹുൽ ഗാന്ധിക്കായി ഗുരുവായൂർ ആനത്താവളത്തിൽ ആനയൂട്ട് വഴിപാട്

ഗുരുവായൂർ: രാഹുൽ ഗാന്ധിക്കായി ഗുരുവായൂർ ആനത്താവളത്തിൽ ആനയൂട്ട് വഴിപാട് നടത്തി. ഗുരുവായൂർ ആനത്താവളത്തിലെ ആനകളെ ഊട്ടിയത് അങ്കമാലി കണ്ണിമംഗലം മലയൻകുന്നേൽ കൃഷ്ണശോഭയിൽ പരേതനായ ഡോ. രാമകൃഷ്ണന്റെ ഭാര്യ ശോഭനയാണ്.

രാഹുൽ ഗാന്ധിയുടെ എം.പി. സ്ഥാനത്തിന് അയോഗ്യത വന്നപ്പോൾ നേർന്ന വഴിപാടാണ് ശോഭന ഇപ്പോൾ നടത്തിയത്. 20,000 രൂപ ദേവസ്വത്തിൽ അടച്ച് ആനകൾക്ക് ഊട്ട് നൽകി. രാഹുൽ ഗാന്ധി എം.പി, വയനാട് എന്ന വിലാസത്തിലാണ് ക്ഷേത്രത്തിൽ ശീട്ടാക്കിയത്.

തന്റെ ഭർത്താവ് നെഹ്റു കുടുംബത്തിന്റെ ആരാധകനായിരുന്നുവെന്നും രാജീവിന്റെ വിയോഗത്തിൽ ദു:ഖിതനായി ഭാരത വിലാപം എന്ന പുസ്തകം രചിച്ചിട്ടുണ്ടെന്നും ശോഭന പറഞ്ഞു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ , കൗൺസിലർ സി. എസ്. സൂരജ്, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ എന്നിവർക്കൊപ്പമാണ് ശോഭന ആനത്താവളത്തിലെത്തി വഴിപാട് നടത്തിയത്.


Tags:    
News Summary - Rahul Gandhi MP; 20,000 rupees for aanayoottu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.