നേമം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധിയുടെ നേമം പ്രസംഗം. നേമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം സെൻട്രൽ, കഴക്കൂട്ടം മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പ്രചാരണത്തിന്‍റെ സമാപന ചടങ്ങിലായിരുന്നു രാഹുലിന്‍റെ പ്രസംഗം. പ്രധാനമന്ത്രിയുടേത് ഹിന്ദുവിന്‍റെ പ്രവർത്തനങ്ങളല്ലെന്നും ശുദ്ധ ധാർഷ്ട്യമാണെന്നും രാഹുൽ പറഞ്ഞു. മനുഷ്യർക്കിടയിൽ സ്നേഹവും സാഹോദര്യവും വന്നാൽ ബി.ജെ.പി ഇല്ലാതാകുമെന്ന് അവർക്കറിയാമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഒരു സംസ്ഥാനത്തിന്‍റെയും സ്വന്തം മന്ത്രിസഭയുടെയും ശബ്ദം കേൾക്കാതെയാണ് നരേന്ദ്ര മോദി നോട്ട് നിരോധനവും ജി.എസ്.ടിയും കാർഷിക ബില്ലും നടപ്പാക്കിയത്. പ്രധാനമന്ത്രിയുടെ ഒരു പ്രവർത്തിയിലും ഹിന്ദുവിന്‍റെ സ്വഭാവമില്ലെന്നും ഉള്ളത് ശുദ്ധ ധാർഷ്ട്യമാണെന്നും രാഹുൽ പറഞ്ഞു. മനുഷ്യരുടെ ഇടയിൽ സാഹോദര്യവും സ്നേഹവും ഉണ്ടായാൽ ബി.ജെ.പി ഇല്ലാതാകുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ബി.ജെ.പിക്ക് കോൺഗ്രസ് ഇല്ലാതാകണമെന്ന ഒരൊറ്റ ലക്ഷ്യമേയുള്ളൂ. കോൺഗ്രസ് ഒരു പ്രസ്ഥാനമല്ല. ഒരു ആശയമാണ്. കോൺഗ്രസെന്ന ആശയത്തോടാണ് ബി.ജെ.പിക്ക് വെറുപ്പ്. ഒത്തൊരുമയും ബഹുമാനവും സ്നേഹവുമാണ് കോൺഗ്രസ് പടുത്തുയർത്തിയത്. കോൺഗ്രസും കേരളവും ആശയപരമായി സാമ്യമുണ്ട്. പ്രധാനമന്ത്രി കോൺഗ്രസ് മുക്തമെന്ന് എല്ലായ്പ്പോഴും പറയുന്നു. സി.പി.എം മുക്ത ഭാരത് എന്നുപറയുന്നത് കേൾക്കുന്നില്ല. സെക്രട്ടറിയേറ്റിൽ യുവാക്കൾ തൊഴിലിനായി മുട്ടിലിഴയുേമ്പാൾ അവരെ ഗൗനിക്കാതെ പോകുന്ന ഒരു കോൺഗ്രസ് മുഖ്യമന്ത്രിയും ഉണ്ടാകില്ലെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.