ഇനി രണ്ടിലൊന്ന്​ അറിഞ്ഞിട്ടാകാം...

തി​രു​വ​ന​ന്ത​പു​രം: യു.​ഡി.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​രെ ആ​വേ​ശ​ക്കൊ​ടു​മു​ടി​യി​ലേ​ക്കു​യ​ർ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്​​ഥാ​നാ​ർ​ഥി​ത്വം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തോ​ടെ, കോ​ൺ​ഗ്ര​സി​​​െൻറ തെ​ര​ഞ്ഞെ​ടു​പ്പ ്​ പ്ര​ചാ​ര​ണം മ​ന്ദ​ഗ​തി​യി​ലേ​ക്ക്. ര​ണ്ടി​ലൊ​ന്ന്​ അ​റി​യ​​േ​ട്ട​യെ​ന്ന നി​ല​പാ​ടി​ലേ​ക്ക്​ പി​ൻ​വ​ല ി​ഞ്ഞി​രി​ക്കു​ക​യാ​ണ്​ പ്ര​വ​ർ​ത്ത​ക​ർ.

ടി. ​സി​ദ്ദീ​ഖ്​ വ​യ​നാ​ട്ടി​ൽ പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​ശേ​ഷ​മാ​ണ്​ രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ക്കാ​നെ​ത്തു​മെ​ന്ന സൂ​ച​ന വ​ന്ന​ത്. സി​ദ്ദീ​ഖ്​ സ്വ​യം മ​ത്സ​ര​ര​ം​ഗ​ത്തു​​നി​ന്ന്​ പി​ന്മാ​റു​ക കൂ​ടി ചെ​യ്​​ത​തോ​ടെ രാ​ഹു​ലി​​​െൻറ വ​ര​വ്​ ഉ​റ​പ്പി​ച്ചു. മു​ക്ക​ത്ത്​ ന​ട​ന്ന വ​യ​നാ​ട്​ മ​ണ്ഡ​ലം ക​ൺ​െ​വ​ൻ​ഷ​നി​ൽ സം​സാ​രി​ച്ച​വ​രൊ​ക്കെ രാ​ഹു​ൽ ത​ന്നെ സ്​​ഥാ​നാ​ർ​ഥി​യെ​ന്ന്​ ഉ​റ​പ്പി​ക്കു​ക​യും ചെ​യ്​​തു. കേ​ര​ള​മാ​കെ യു.​ഡി.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​ർ ഇ​തി​നെ ത​രം​ഗ​മാ​ക്കി മാ​റ്റാ​ൻ ശ്ര​മം തു​ട​ങ്ങു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, രാ​ഹു​ൽ മ​ത്സ​രി​ക്കു​മോ ഇ​ല്ല​േ​യാ എ​ന്ന്​ ഉ​റ​പ്പി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ നി​രാ​ശ​യി​ലേ​ക്ക്​ വ​ഴു​തി. നേ​താ​ക്ക​ൾ​ക്കും ഒ​ന്നും പ​റ​യാ​നാ​കാ​ത്ത അ​വ​സ്​​ഥ.

ഇ​തി​നി​ടെ, രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​ൻ സ​മ്മ​തം ന​ൽ​കു​ന്ന​തി​നു​മ​ു​േ​മ്പ​ ചി​ല നേ​താ​ക്ക​ൾ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യെ​ന്ന പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം പി.​സി. ചാ​േ​ക്കാ​യു​ടെ പ്ര​സ്​​താ​വ​ന കൂ​ടി വ​ന്ന​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യി. കോ​ൺ​ഗ്ര​സ്​ മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലെ നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​െ​വ​ൻ​ഷ​നു​ക​ളി​ലും ഇ​ത്​ പ്ര​ക​ട​മാ​കു​ന്നു​ണ്ട്. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ലെ ആ​ൾ​ക്കു​ട്ടം കു​റ​െ​ഞ്ഞ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ. വ​യ​നാ​ട്​ മ​ണ്ഡ​ല​ത്തി​ൽ പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​നം നി​ല​ച്ചു.

എ​ന്നാ​ൽ, രാ​ഹു​ലി​​​െൻറ വ​ര​വ​റി​ഞ്ഞ്​ ആ​ദ്യം ഞെ​ട്ടി​യ ഇ​ട​തു​മു​ന്ന​ണി ഇ​പ്പോ​ൾ ഏ​റെ മു​ന്നി​ലാ​ണ്. ​ക​ൺ​െ​വ​ൻ​ഷ​നു​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ്ര​വ​ർ​ത്ത​ക​ർ ഭ​വ​ന സ​ന്ദ​ർ​ശ​നം ആ​രം​ഭി​ച്ചു. വ​രും ​ദി​വ​സ​ങ്ങ​ളി​ൽ നേ​താ​ക്ക​ളു​ടെ പ​ര്യ​ട​നം തു​ട​ങ്ങും. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്​​ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ തീ​രു​മാ​നം വ​ന്നാ​ലും ബൂ​ത്ത്​ ത​ല​ത്തി​ൽ സം​ഘ​ട​ന സം​വി​ധാ​നം ശ​ക്ത​മ​ല്ലാ​ത്ത കോ​ൺ​ഗ്ര​സ്​ ഇ​തി​നെ എ​ങ്ങ​നെ മ​റി​ക​ട​ക്കു​മെ​ന്ന്​ വ്യ​ക്ത​മ​ല്ല.

Tags:    
News Summary - Rahul Gandhi Wayanad Seat T Siddique -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.