കൽപറ്റ: കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ മാസങ്ങളായി പ്രക്ഷോഭരംഗത്തുള്ള കർഷകർക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി എം.പിയുടെ നേതൃത്വത്തിൽ വയനാട്ടിൽ ട്രാക്ടർ റാലി നടത്തി. മണ്ടാട് മുതല്‍ മുട്ടില്‍ വരെ മൂന്ന് കിലോമീറ്ററാണ് രാഹുല്‍ ഗാന്ധി സ്വയം ട്രാക്ടര്‍ ഓടിച്ചത്. കെ.സി. വേണുഗോപാല്‍ എം.പി, ജില്ലയിലെ മുതിര്‍ന്ന നേതാക്കൾ തുടങ്ങിയവർ രാഹുല്‍ ഗാന്ധിക്കൊപ്പം റാലിയില്‍ പങ്കെടുത്തു. എഴുപതോളം ട്രാക്ടറുകൾ റാലിയിൽ അണിനിരന്നു.
കൽപറ്റ: കാർഷിക മേഖലയെ തകർക്കുന്ന നിയമങ്ങൾ പിൻവലിക്കുന്നതുവരെ കർഷകർക്കൊപ്പംനിന്ന് പോരാടുമെന്ന് രാഹുൽ ഗാന്ധി എം.പി. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ ട്രാക്ടർ റാലിക്കുശേഷം മുട്ടിൽ ടൗണിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ കർഷകർ നേരിടുന്ന ദുരിതം ലോകം മുഴുവൻ കാണുന്നു. പക്ഷേ, രാജ്യം ഭരിക്കുന്നവർ മാത്രം കർഷകരുടെ വേദന കാണുന്നില്ല. കർഷകരുടെ ബുദ്ധിമുട്ടുകളെ കുറിച്ച് പോപ് താരങ്ങൾ വരെ പ്രതികരിക്കുന്നു. കേന്ദ്ര സർക്കാർ കർഷകരുടെ അവസ്ഥ മനസ്സിലാക്കുന്നില്ല.
സർക്കാറിനെ സമ്മർദത്തിലാക്കിയാൽ മാത്രമേ, നിയമം പിൻവലിക്കാൻ അവർ തയാറാകൂ. നിയമങ്ങൾ കൊണ്ടുവന്നതുപോലും രാജ്യത്തെ കാർഷിക സംവിധാനം തകർക്കാനും മോദിയുടെ രണ്ടോ മൂന്നോ സുഹൃത്തുക്കൾക്ക് കാർഷിക മേഖല തീറെഴുതാനുമാണ്.
രാജ്യത്തെ 40 ശതമാനത്തിെൻറ വ്യവസായവും കൃഷി തന്നെയാണ്. ഭാരതമാതാവിെൻറ ഒരേയൊരു വ്യവസായം കൃഷിയാണ്. ബാക്കി വ്യവസായങ്ങളെല്ലാം മറ്റുള്ളവരുടേതാണ്. കൃഷിയെ രാജ്യത്തെ രണ്ടോ മൂന്നോ ആളുകളെ ഏൽപിക്കാനും കൃഷിയുടെ ശൃംഖല പൊട്ടിക്കാനുമാണ് പുതിയ നിയമങ്ങളെന്നും രാഹുൽ പറഞ്ഞു. പരിസ്ഥിതി ലോല മേഖല ജനങ്ങൾക്ക് വലിയ പ്രയാസങ്ങളുണ്ടാക്കും. സംസ്ഥാന സർക്കാറിെൻറ ശിപാർശ പ്രകാരമാണ് പരിസ്ഥിതി ലോല മേഖല പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ, പ്രശ്നപരിഹാരത്തിന് സംസ്ഥാന മുഖ്യമന്ത്രി മുൻകൈയെടുക്കണമെന്നും വ്യക്തമാക്കി.
തൃക്കൈപ്പറ്റ മാണ്ടാട് മുതൽ മുട്ടിൽ ടൗൺ വരെ മൂന്നു കിലോമീറ്ററാണ് രാഹുൽ ട്രാക്ടർ ഓടിച്ച് റാലി നടത്തിയത്. അമ്പതിലധികം ട്രാക്ടറുകളുമായി കർഷകരും പ്രവർത്തകരും അണിനിരന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് ട്രാക്ടർ കടന്നുപോയ വഴികളിൽ കാത്തുനിന്ന് അഭിവാദ്യം അർപ്പിച്ചത്.
#WATCH Kerala: Congress leader Rahul Gandhi takes out a tractor rally from Thrikkaipatta to Muttil in Wayanad district. pic.twitter.com/ZJ3vkYEIi7
— ANI (@ANI) February 22, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.