നിലക്കൽ: ശബരിമല ദർശനത്തിനെത്തിയ രാഹുൽ ഇൗശ്വറിനെ പൊലീസ് തടഞ്ഞു. നിലക്കലിലാണ് രാഹുൽ ഇൗശ്വറിനെ പൊലീസ് തടഞ്ഞത്. ഹൈകോടതി ഉത്തരവില്ലാതെ സന്നിധാനത്ത് പ്രവേശിക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചതായി രാഹുൽ ഇൗശ്വർ പറഞ്ഞു.
പമ്പയിലേക്ക് വിടാനാകില്ലെന്ന് പൊലീസ് അറിയിച്ചതായി രാഹുൽ ഇൗശ്വർ വ്യക്തമാക്കി. അനുമതി ലംഘിച്ച് പോകാൻ ശ്രമിച്ചാൽ കരുതൽ തടങ്കലാക്കുമെന്ന് പൊലീസ് പറഞ്ഞതായി രാഹുൽ ഇൗശ്വർ ആരോപിച്ചു. ദർശനത്തിന് എത്തുന്നവരെ തടയുന്നത് മനുഷ്യാവകാശ ലംഘനമാണ്. ഇക്കാര്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്ന് രാഹുൽ ഇൗശ്വർ വ്യക്തമാക്കി.
സന്നിധാനത്തേക്ക് പോയ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ നിലക്കലിലും ഹിന്ദുെഎക്യവേദി നേതാവ് കെ.പി ശശികലയെ മരക്കൂട്ടത്തും പൊലീസ് തടഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.