തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രി പി.എ. മുഹമ്മദ് റിയാസിനും നേരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ച യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ അപവാദ പ്രചാരണം. ‘രാഹുലിനെ അടിവസ്ത്രമില്ലാതെ അടൂരിൽനിന്ന് പിടികൂടി’ എന്ന തരത്തിലുള്ള ഫേസ്ബുക് പോസ്റ്റുകളാണ് ഇടതു പ്രൊഫൈലുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇത്തരം പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ട് രാഹുൽ മാങ്കൂട്ടത്തിൽ തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചു.
‘ഇന്നലെ ഓണറബിൾ സൺ ഇൻലോയ്ക്കെതിരെ പറഞ്ഞപ്പോഴെ പ്രതീക്ഷിച്ചതാണ്.... ഭാഗ്യത്തിന് ഇന്നോവയായില്ലല്ലോ!!’ എന്നായിരുന്നു രാഹുൽ ഇതേക്കുറിച്ച് പ്രതികരിച്ചത്.
‘ബൈ ദ ബൈ സ്ഥലം ഒന്നു മാറ്റാമോ, ഞാൻ ഇന്ന് തിരുവനന്തപുരത്തായിരുന്നു. അടൂർ തന്നെ വേണം എന്ന് നിർബന്ധമാണെങ്കിൽ ഇന്നലെ എന്നാക്ക്... ശങ്കരാടിയുടെ കുമാരപിള്ള സഖാവ് തന്നെയാണ് ഇപ്പോഴും പാർട്ടി ക്ലാസ്സ് ല്ലേ ?’ എന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
‘എതിർപാർട്ടിയിലെ നേതാക്കൻമാരുടെ കൂട്ടത്തിൽ കൊള്ളാവുന്ന ചെറുപ്പക്കാർ ഉയർന്നു വരുന്നുണ്ട്. ആളുകൾക്ക് അവരോട് വല്യ മതിപ്പാണ്. ആ മതിപ്പ് പൊളിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. ഏതെങ്കിലും രീതിയിൽ വല്ല പെണ്ണുകെസിലോ ഗർഭ കേസിലോ അവരെ പെടുത്തി നാറ്റിക്കുകയാണ് വേണ്ടത്. ജനങ്ങൾ അവരെ കാർക്കിച്ചു തുപ്പുന്ന പരിതസ്ഥിതിയിൽ എത്തിച്ചാൽ നമ്മൾ ജയിച്ചു’ എന്ന സന്ദേശം സിനിമയിലെ ശങ്കരാടിയുടെ പ്രശസ്തമായ പാർട്ടി ക്ലാസിനോട് ഉപമിച്ചാണ് രാഹുൽ ഇടതുപ്രൊഫൈലുകളുടെ നീക്കത്തെ പരിഹസിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.