കോഴിക്കോട്: എറണാകുളത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കേതിരേ പ്രതിഷേധിച്ച പി.എച്ച് അനീഷിനെതിരേ മതസ്പർദ്ധ വകുപ്പ് ചുമത്തിയ കേരള പൊലീസ് നടപടിക്കെതിരേ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. പി.എച്ച് അനീഷ് മുസ്ലിമായതിനാലാണ് ഇത്തരമൊരു വകുപ്പ് ചുമത്തിയതെന്നും അദ്ദേഹം ആരോപിച്ചു. പ്രധാന മന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ തടവിൽ വെച്ചപ്പോൾ ഒറ്റ ഡി.വൈ.എഫ്.ഐക്കാരനെയും തടവിലാക്കിയില്ലെന്നും അതിന് കാരണം അവർക്ക് മോദിയോട് പ്രതിഷേധം ഇല്ലാത്തത് കൊണ്ടാണെന്നും രാഹുൽ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം:
"ഇന്നലെ പ്രധാനമന്ത്രി എറണാകുളത്ത് എത്തുന്നു. പ്രധാന മന്ത്രിയുടെ സന്ദർശനത്തിൽ പ്രതിഷേധം ഉണ്ടാകാതിരിക്കുവാൻ ജില്ലയിലെ നിരവധി യൂത്ത് കോൺഗ്രസ് നേതാക്കളെ പിണറായി പൊലീസ് കരുതൽ തടവിൽ വെക്കുന്നു. ശ്രദ്ധിക്കുക ഒറ്റ ഡി.വൈ.എഫ്.ഐക്കാരനെയും തടവിലാക്കുന്നില്ല, കാരണം അവർക്ക് മോദിയോട് പ്രതിഷേധം ഇല്ലല്ലോ!
നിരവധി പേരെ തടവിലാക്കിയിട്ടും, അനീഷ് പി.ച്ച് എന്ന യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി " മോദി ഗോ ബാക്ക്" മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് കൊടി വീശുന്നു. ശ്രദ്ധിക്കുക ബി.ജെ.പിക്കാർ അനീഷിനെ വളഞ്ഞിട്ട് മർദ്ദിക്കുവാൻ പിണറായി പോലീസ് സൗകര്യം ചെയ്തു കൊടുക്കുന്നു.
ഏറ്റവും ക്രൂരമെന്ന് പറയട്ടെ അനീഷ് പി.എച്ചിന് എതിരെ 153 എ ചുമത്തുകയാണെന്ന് പോലീസ് എറണാകുളം എം.പി ഹൈബി ഈഡനെ അറിയിച്ചിരിക്കുന്നു....
എന്താണ് 153 എ ?
മതസ്പർദ്ധ ഉണ്ടാക്കുവാനുള്ള ശ്രമം....
നരേന്ദ്ര മോദിക്കെതിരെ അനീഷ് പി.എച്ച് എന്ന യൂത്ത് കോൺഗ്രസുകാരൻ യൂത്ത് കോൺഗ്രസ് കൊടി വീശി പ്രതിഷേധിച്ചാൽ അതിൽ എവിടെയാണ് മതസ്പർദ്ധ? പൊലീസിന്റെ മറുപടി, അനീഷ് പി.എച്ച് മുസ്ലീമാണ്. ... !
ഇതല്ലേ പിണറായിയുടെ സംഘി പൊലീസെ , ഫസ്റ്റ് ക്ലാസ്സ് ഇസ്ലാമോഫോബിയ...!
വിജയന്റെ സ്ഥാനത്ത് വത്സന് കാണുമോ ഇത്ര ഇസ്ലാമോഫോബിയ? വിജയനേതാ വത്സനേതാ ?..."
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.